HOME
DETAILS

പറക്കുകയും മുങ്ങുകയും ചെയ്യുന്ന ഡ്രോണുകള്‍, കേരളത്തിനുമുണ്ട് വിസ്മയ സംരംഭങ്ങള്‍

  
എം. ഷഹീര്‍ 
February 22 2025 | 02:02 AM

Kerala also has amazing initiatives

കൊച്ചി: കേരളത്തിന്റെ മാറുന്ന വ്യാവസായിക അന്തരീക്ഷത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയാണ് ഇന്‍വെസ്റ്റ് കേരളയുടെ പ്രദര്‍ശനം. പറക്കുകയും മുങ്ങുകയും ചെയ്യുന്ന ഡ്രോണുകള്‍ മുതല്‍ മാന്‍ഹോളിലെ ജോലികള്‍ ചെയ്യാവുന്ന റോബോട്ടുകള്‍ വരെ നിര്‍മിക്കുന്ന സംരംഭങ്ങള്‍ കേരളത്തിലുണ്ടെന്നത് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ സാക്ഷ്യം കൂടിയാകുന്നു.
ആകെ 105 പ്രദര്‍ശന സ്റ്റാളുകളാണ് ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ദ്വിദിന ഉച്ചകോടിയില്‍ ഒരുക്കിയിട്ടുള്ളത്.

കേരളത്തിന്റെ വ്യവസായ മേഖലയിലെ 22 മുന്‍ഗണനാ മേഖലകളെ പ്രത്യേകം എടുത്തുകാട്ടുന്ന പ്രദര്‍ശനം വൈവിധ്യം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു. സംസ്ഥാനത്തിന്റെ അഭിമാന സ്റ്റാര്‍ട്ടപ്പുകളായ ജെന്‍ റോബോട്ടിക്‌സ്, ഐറോവ് ടെക്‌നോളജീസ് എന്നിവയുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ട്. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതില്‍ ലോകത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ബാന്‍ഡികൂട്ട് റോബോട്ടാണ് പ്രദര്‍ശനത്തിലെ താരം.  സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ റോബോട്ടിനായി ഓര്‍ഡര്‍ നല്‍കിയതായി ബാന്‍ഡിക്യൂട്ട് റോബോട്ടിന്റെ വക്താക്കള്‍ പറഞ്ഞു.

300 മീറ്റര്‍ ആഴത്തില്‍ വരെ പോയി സമുദ്രാന്തര ഗവേഷണം നടത്താന്‍ സഹായിക്കുന്ന ഡ്രോണായ ഐറോവ് ട്യൂണയും പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. അണക്കെട്ടുകള്‍ തുടങ്ങി എണ്ണപര്യവേഷണം, നാവികസേനയ്ക്ക് വരെ ഈ ഡ്രോണ്‍ ഉപയോഗിച്ച് വരുന്നു. 2017ല്‍ തുടങ്ങിയ സംരംഭം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ട്.

യു.കെ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ഓര്‍ഡര്‍ ലഭിച്ച കാര്‍ഷികാവശ്യ ഡ്രോണ്‍ നിര്‍മാതാക്കളായ ഫ്യൂസലേജ് ഇനോവേഷനും ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിലവില്‍ കാര്‍ഷിക വിളകള്‍ക്കായി പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകള്‍ മത്സ്യകൃഷിക്ക് കൂടി ഉപയോഗിക്കാവുന്നതരത്തില്‍ രൂപകല്‍പന മാറ്റാനും കഴിയുമെന്ന് സംരംഭത്വത്തിന് നേതൃത്വം കൊടുക്കുന്ന അമല്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  11 hours ago
No Image

കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ

uae
  •  11 hours ago
No Image

ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്

Football
  •  11 hours ago
No Image

ഇന്ത്യൻ ക്രിക്കറ്റിൽ വിൻഡീസ് വെടിക്കെട്ട്; പിറന്നത് മിന്നൽ റെക്കോർഡ്

Cricket
  •  11 hours ago
No Image

കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു

Kerala
  •  11 hours ago
No Image

മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി സാഹസികനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; എന്തുമാത്രം ധൈര്യമെന്ന് കമന്റുകള്‍

uae
  •  12 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക

Cricket
  •  12 hours ago
No Image

റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം

Football
  •  12 hours ago
No Image

സെന്‍റ് ഓഫിനിടെ സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനത്തിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു

Kerala
  •  13 hours ago