
മൂന്ന് നൂറ്റാണ്ടുകളുടെ ഓർമ പുതുക്കി ഇന്ന് സഊദി സ്ഥാപക ദിനം

ജിദ്ദ: സഊദി അറേബ്യ ഇന്ന് സ്‌ഥാപക ദിനം ആഘോഷിക്കുകയാണ്, ഹിജ്റ 1139ൽ ദിരിയയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യമായി സഊദി രാഷ്ട്രം സ്‌ഥാപിച്ചതിൻ്റെ സ്‌മരണക്കായാണ് ഫെബ്രുവരി 22ന് സഊദി അറേബ്യ സ്‌ഥാപക ദിനം ആഘോഷിക്കുന്നത്. രാജ്യചരിത്രത്തിൻ്റെയും മൂന്ന് നൂറ്റാണ്ടുകൾ നീളുന്ന ജനങ്ങളും നേതൃത്വവും തമ്മിലുള്ള ശക്‌തമായ ബന്ധത്തിന്റെയും തെളിവാണ് ദേശീയ ആഘോഷം.
മൂന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് ദിരിയ തലസ്‌ഥാനമായി ആദ്യത്തെ സഊദി രാഷ്ട്രം സ്‌ഥാപിതമായത് മുതൽ പൗരന്മാരും നേതാക്കളും തമ്മിൽ നിലനിൽക്കുന്ന ബന്ധംവളരെ പ്രധാനപ്പെട്ടതാണ്. ഇസ്‌ലാം മതവും ഖുർആനും സുന്നത്തും ഭരണഘടനയുമായി സമ്പൂർണ പരമാധികാരമായിരുന്നു ആദ്യ രാജ്യം തുടർന്നിരുന്നത്, ഇന്നും ഇതേ പാരമ്പര്യമാണ് തുടരുന്നത്.
രാഷ്ട്രം സ്‌ഥിരത, വികസനം, സാമൂഹിക സുരക്ഷ എന്നിവക്ക് സ്ഥാപിതമായതുമുതൽ സഊദി നൽകി, ഇത് വെല്ലുവിളികളെ നേരിടാനും പ്രതിരോധശേഷി നിലനിർത്താനും ശക്തമായ അടിത്തറ സൃഷ്‌ടിക്കുന്നു. ഇമാം മുഹമ്മദ് ബിൻ സഊദ് സ്‌ഥാപിച്ച തങ്ങളുടെ സമ്പന്നമായ ചരിത്ര പൈതൃകത്തിൽ സഊദികൾ അഭിമാനിക്കുന്നു.
പിന്നീട്, രണ്ടാം സഊദി രാഷ്ട്രത്തിൻ്റെ സ്ഥാപകനായ ഇമാം തുർക്കി ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഊദിന് കീഴിലും ഈ യാത്ര തുടർന്നു. പിന്നീട് അബ്‌ദുൽ അസീസ് ബിൻ അബ്‌ദുൽറഹ്‌മാൻ അൽ സഊദ് രാജാവായതാണ് സഊദി അറേബ്യയുടെ ഏകീകരണത്തിൽ കലാശിച്ചത്. അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടും നേതൃത്വവും രാജ്യത്തിന്റെ വലിയ തോതിലുള്ള വളർച്ചയ്ക്ക് വഴിയൊരുക്കി. ഇത് ഒരു പ്രമുഖ പ്രാദേശിക, ആഗോള ശക്‌തിയെന്ന നിലയിലേക്ക് രാജ്യത്തേ നയിച്ചു.
ഭരണാധികാരി സൽമാൻ ബിൻ അബ്‌ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിൻ്റെയും നേതൃത്വത്തിൽ സഊദി അറേബ്യ ഇന്ന് പുരോഗതിയുടെയും നവീകരണത്തിന്റെയും പാതയിൽ തുടരുന്നു. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലെ സഊദി ഭരണകൂടത്തെ കുറിച്ച് ചിന്തിക്കാനുള്ള ഒരു അവസരമാണ് സ്‌ഥാപക ദിനം നൽകുന്നത്.
സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് സഊദി സാംസ്കാരിക മന്ത്രാലയം ഒരു ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നുണ്ട്. സഊദി പരമ്പരാഗത രീതിയിൽ മികച്ച വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകൾക്കാണ് സമ്മാനം ലഭിക്കുക. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾക്ക് രണ്ടായിരം റിയാൽ സമ്മാനമായി ലഭിക്കും. അമ്പത് മികച്ച ചിത്രങ്ങൾക്കാണ് സമ്മാനം ലഭിക്കുക. അതേസമയം, പ്രവാസികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.
Saudi Arabia commemorates its Founding Day, honoring the country's rich history and heritage that spans over three centuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിജിലന്‍സ് പിടിയിലായ ജേഴ്‌സണിന്റെ തട്ടിപ്പുകള്‍ പലവിധം; വസ്ത്രവ്യാപാരത്തിന്റെ മറവില്‍ തട്ടിയത് 75 ലക്ഷം
Kerala
• 15 hours ago
സ്‌കൂൾ പാഠപുസ്തകങ്ങൾ മുതൽ മെഡിക്കൽ ബിരുദം വരെ; സിലബസിൽ കാവിവത്കരണം ഉറപ്പാക്കാൻ യു.ജി.സി
Kerala
• 16 hours ago
ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിംപ്യന്‍ കെ.എം ബീനമോളുടെ സഹോദരിയും ഭര്‍ത്താവുമുള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
Kerala
• 16 hours ago
നിയന്ത്രണം വിട്ടുപോയ കാറില്‍ ക്രാഷ് ബാരിയര്‍ തുളഞ്ഞു കയറി യുവാവ് മരിച്ചു
Kerala
• 17 hours ago
കാൻസർ കോശ വളർച്ചയുടെ ജനിതകരഹസ്യം കണ്ടെത്തി മലയാളി ശാസ്ത്രജ്ഞൻ
Kerala
• 17 hours ago
പറക്കുകയും മുങ്ങുകയും ചെയ്യുന്ന ഡ്രോണുകള്‍, കേരളത്തിനുമുണ്ട് വിസ്മയ സംരംഭങ്ങള്‍
Kerala
• 17 hours ago
കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കിയ സസ്പെൻഷനിലുള്ള ഓവർസിയർ അറസ്റ്റിൽ
Kerala
• a day ago
സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു; വിദ്യാർത്ഥിക്കെതിരെ കേസ്
Kerala
• a day ago
കറൻ്റ് അഫയേഴ്സ്-21-02-2025
PSC/UPSC
• a day ago
ഐ.സി.സി ചാംപ്യൻസ് ട്രോഫി; അഫ്ഗാനിസ്ഥാനെ തച്ചുടച്ച് ദക്ഷിണാഫ്രിക്ക
Cricket
• a day ago
പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചു; പ്രദേശത്താകെ പുക പടർന്ന് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം; ഉടമയ്ക്ക് പിഴ
Kerala
• a day ago
യു.എസിന്റെ ആ 21 ദശലക്ഷം ഡോളര്‍ കിട്ടിയത് ഇന്ത്യക്കല്ല, ബംഗ്ലാദേശിന്; രേഖകള്‍ പുറത്ത്
latest
• a day ago
മടിച്ചു നിൽക്കാതെ ചുമ്മാ ഒരു ഫോട്ടോയെടുക്കെന്നേ; 2000 റിയാലാണ് സമ്മാനം; പ്രവാസികളെ നിങ്ങൾക്കും അവസരമുണ്ട്
Saudi-arabia
• a day ago
ഉത്തരാഖണ്ഡ് ഏക സിവില്‍കോഡിനെതിരേ വ്യക്തിനിയമ ബോര്‍ഡ് ഹൈക്കോടതിയില്‍
National
• a day ago
ഇന്ത്യ-പാക് പോരാട്ടത്തിൽ മുൻതൂക്കം പാകിസ്താന്, അതിന്റെ കാരണം വലുതാണ്: യുവരാജ്
Cricket
• a day ago
ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ
Kerala
• a day ago
പൊതുജനങ്ങൾ ജാഗ്രതൈ; തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം
uae
• a day ago
റൊണാൾഡോയെ എനിക്കിഷ്ടമാണ്, പക്ഷെ ലോകത്തിലെ മികച്ച താരം മറ്റൊരാൾ: അർജന്റീന താരം
Football
• a day ago
ബിബിസിക്ക് 3.44 കോടി പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
National
• a day ago
മദീനയിലെ റമദാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി സഊദി ഇസ്ലാമിക കാര്യ മന്ത്രാലയം
Saudi-arabia
• a day ago
എറണാകുളം ആര്‍ടിഒ കൈക്കൂലി കേസ്; ആർടിഒ ജഴ്സനെ സസ്പെൻഡ് ചെയ്തു
Kerala
• a day ago