പ്രവാസി ആത്മഹത്യകൾ വേദനിപ്പിക്കുന്നത് : കുറിപ്പുമായി ഒമാനിലെ സാമൂഹിക പ്രവർത്തകൻ
മസ്കത്ത്: ഒമാനിൽ മലയാളി ചെറുപ്പക്കാർക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യകൾ വേദനിപ്പിക്കുന്നതാണെന്ന് ഒമാനിലെ സാമൂഹിക പ്രവർത്തകൻ ഇബ്രാഹിം ഒറ്റപ്പാലം. ഒമാനിൽ മരണപ്പെടുന്ന നിരവധി പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കയറ്റി അയക്കുന്നതിൽ മുൻ പന്തിയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇബ്രാഹിം. ഈ മാസം നാട്ടിലേക്ക് അയച്ച പത്തോളം മൃതദേഹങ്ങളിൽ രണ്ടെണ്ണം ചെറുപ്പക്കാരുടെതാണ്. രണ്ടു പേരും ജീവിതം പകുതി വെച്ച് അവസാനിപ്പിച്ചവർ. വളരെ നിസ്സാര പ്രശ്നങ്ങൾ പോലും തരണം ചെയ്യാൻ അവരെ പ്രാപ്തരാക്കിയിട്ടില്ല. അവിവാഹിതർ,ഇനിയും എത്രക്കാലം ദൈവം അനുഗ്രഹിച്ച് നൽകിയ ഈ ഭൂമിയിൽ ആസ്വദിച്ച് ജീവിക്കേണ്ടവർ, വളരെ പ്രതീക്ഷയോടെ മക്കളുടെ ഭാവി ജീവിതം നന്നായി കാണുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ, നാട്ടിൽ നിന്ന് മകൻ മരിച്ച വിവരം അറിഞ്ഞ് വിലപിക്കുന്ന അവരുടെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നുവെന്നും എംബാംമിംഗ് നടക്കുന്ന ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാൻ വേണ്ടി ആംബുലൻസിൽ മൃതദേഹം കയറ്റി വെച്ചപ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നുവെന്നും ഇബ്രാഹിം ഒറ്റപ്പാലം എഴുതുന്നു. സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ഇബ്രാഹിം ഒറ്റപ്പാലം വർധിച്ചു വരുന്ന പ്രവാസി ആത്മഹത്യയിൽ ആശങ്ക പങ്കുവച്ചത്.
കേരളം എന്ന് കേൾക്കുമ്പോൾ ബഹുമാനത്തോടെയും സ്നേഹത്തോടെയും നമ്മളെ നോക്കി കാണുന്ന സ്വദേശികൾ പോലും ആശ്ചര്യത്തോടെ ഈ കാരൃങ്ങൾ നോക്കി കാണുന്നുവെന്നും .സാക്ഷരതയിൽ ഒന്നാമത് എത്തിയ നമ്മൾ, സംസ്കാരത്തിൽ എത്രയോ പിറകിലാണെന്ന് തോന്നുന്നുവെന്നും .സംസ്കാര ശൂന്യതയാണ് സ്വയംഹത്യക്ക് പലരെയും പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.
ആദ്യം തന്നെ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കുന്ന ചിന്തകളും വിഷാദവും ഒഴിവാക്കേണ്ടതാണ്. അവിടെ നിന്നും അതിജീവിക്കാൻ പഠിക്കണം.
നമ്മുടെ കണ്ണിൽ മറ്റുള്ളവരെല്ലാം സുഖമായി ജീവിതം നയിക്കുന്നു എന്ന തോന്നലാണ്.എനിക്ക് മാത്രം ഈ വിധി, അല്ലെങ്കിൽ ശരിയെന്നു നിങ്ങൾ കരുതിയിരുന്നത് വെറുതെയാണെന്നു തിരിച്ചറിയുമ്പോൾ, സ്വയം നിരാശയുടെ ആഴങ്ങളിലേക്ക് നിങ്ങൾ തന്നെ വന്ന് വീഴുന്നു,നിങ്ങളുടെ വേദന നിറഞ്ഞ മനസ്സിനു മറ്റൊന്നും കാണുവാൻ കഴിയാതെയും പോകുന്നു. ഞാൻ മരിച്ചാൽ ആർക്കു നഷ്‌ടമെന്ന ചിന്തയാണ് ഏറെപ്പേരും ആത്മഹത്യയിലേക്ക് നയിക്കുന്നത്.
പരിഹരിക്കുവാൻ കഴിയാത്ത ഒരു വിഷയവും മനുഷ്യരില്ല. ഒരുപക്ഷെ നിങ്ങളുടെ കണ്ണിൽ ഒരിക്കലും പരിഹരിക്കാൻ അസാധ്യമെന്നു കരുതുന്ന കാരൃങ്ങൾ മറ്റുള്ളവർക്ക് വളരെ പെട്ടെന്ന് പരിഹരിക്കുവാൻ കഴിയും.എനിക്കാരുമില്ലാ,ഞാൻ ഈ ലോകത്ത് ഒറ്റപ്പെട്ട് എന്ന തോന്നൽ മനസ്സിൽ നിന്നും പാടെ ഒഴിവാക്കുക , ഈ ഭൂമിയിൽ ഒന്നും ആരുടെയും സ്വന്തമല്ല, ഇവിടത്തെ അതിഥികൾ മാത്രമാണ് നമ്മളോരുത്തരും. സൽക്കാരം കഴിയുമ്പോൾ ഇവിടെ നിന്നും യാത്ര പറയേണ്ടവരാണ്.
ഓർക്കുക, ജീവിതം ഒരിക്കലെയുളളു. അത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ ഇബ്രാഹിം ഒറ്റപ്പാലം ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം കൺവീനർ ആണ് മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറികൂടിയാണ് അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഓർക്കുക, ജീവിതം ഒരിക്കലെയുളളു. അത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക
വളരെ വിഷമത്തോടെ എഴുതുകയാണ്, ഈ മാസം അയച്ച പത്തോളം മൃതദേഹങ്ങളിൽ രണ്ടെണ്ണം ചെറുപ്പക്കാരുടെതാണ്. രണ്ടു പേരും ജീവിതം പകുതി വെച്ച് അവസാനിപ്പിച്ചവർ.
വളരെ നിസ്സാര പ്രശ്നങ്ങൾ പോലും തരണം ചെയ്യാൻ അവരെ പ്രാപ്തരാക്കിയിട്ടില്ല. അവിവാഹിതർ,ഇനിയും എത്രക്കാലം ദൈവം അനുഗ്രഹിച്ച് നൽകിയ ഈ ഭൂമിയിൽ ആസ്വദിച്ച് ജീവിക്കേണ്ടവർ, വളരെ പ്രതീക്ഷയോടെ മക്കളുടെ ഭാവി ജീവിതം നന്നായി കാണുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ, നാട്ടിൽ നിന്ന് മകൻ മരിച്ച വിവരം അറിഞ്ഞ് വിലപിക്കുന്ന അവരുടെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നു. എംബാംമിംഗ് നടക്കുന്ന ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാൻ വേണ്ടി ആംബുലൻസിൽ മൃതദേഹം കയറ്റി വെച്ചപ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു,
കേരളം എന്ന് കേൾക്കുമ്പോൾ ബഹുമാനത്തോടെയും സ്നേഹത്തോടെയും നമ്മളെ നോക്കി കാണുന്ന സ്വദേശികൾ പോലും ആശ്ചര്യത്തോടെ ഈ കാരൃങ്ങൾ നോക്കി കാണുന്നു.സാക്ഷരതയിൽ ഒന്നാമത് എത്തിയ നമ്മൾ, സംസ്കാരത്തിൽ എത്രയോ പിറകിലാണെന്ന് തോന്നും.സംസ്കാര ശൂന്യതയാണ് സ്വയംഹത്യക്ക് പലരെയും പ്രേരിപ്പിക്കുന്നത്.
എല്ലാ മത ഗ്രന്ഥങ്ങളും നമ്മളെ പഠിപ്പിച്ചത് ആത്മഹത്യ കൊടിയ പാപമാണെന്നാണ്.വിവരമില്ലായ്മയും ഈ കൊടിയ പാപം ചെയ്യാൻ എല്ലാപേരെരും പ്രേരിപ്പിക്കുന്നു.
ആദ്യം തന്നെ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കുന്ന ചിന്തകളും വിഷാദവും ഒഴിവാക്കേണ്ടതാണ്. അവിടെ നിന്നും അതിജീവിക്കാൻ പഠിക്കണം.
നമ്മുടെ കണ്ണിൽ മറ്റുള്ളവരെല്ലാം സുഖമായി ജീവിതം നയിക്കുന്നു എന്ന തോന്നലാണ്.എനിക്ക് മാത്രം ഈ വിധി, അല്ലെങ്കിൽ ശരിയെന്നു നിങ്ങൾ കരുതിയിരുന്നത് വെറുതെയാണെന്നു തിരിച്ചറിയുമ്പോൾ, സ്വയം നിരാശയുടെ ആഴങ്ങളിലേക്ക് നിങ്ങൾ തന്നെ വന്ന് വീഴുന്നു,നിങ്ങളുടെ വേദന നിറഞ്ഞ മനസ്സിനു മറ്റൊന്നും കാണുവാൻ കഴിയാതെയും പോകുന്നു. ഞാൻ മരിച്ചാൽ ആർക്കു നഷ്‌ടമെന്ന ചിന്തയാണ് ഏറെപ്പേരും ആത്മഹത്യയിലേക്ക് നയിക്കുന്നത്.
പരിഹരിക്കുവാൻ കഴിയാത്ത ഒരു വിഷയവും മനുഷ്യരില്ല. ഒരുപക്ഷെ നിങ്ങളുടെ കണ്ണിൽ ഒരിക്കലും പരിഹരിക്കാൻ അസാധ്യമെന്നു കരുതുന്ന കാരൃങ്ങൾ മറ്റുള്ളവർക്ക് വളരെ പെട്ടെന്ന് പരിഹരിക്കുവാൻ കഴിയും.എനിക്കാരുമില്ലാ,ഞാൻ ഈ ലോകത്ത് ഒറ്റപ്പെട്ട് എന്ന തോന്നൽ മനസ്സിൽ നിന്നും പാടെ ഒഴിവാക്കുക , ഈ ഭൂമിയിൽ ഒന്നും ആരുടെയും സ്വന്തമല്ല, ഇവിടത്തെ അതിഥികൾ മാത്രമാണ് നമ്മളോരുത്തരും. സൽക്കാരം കഴിയുമ്പോൾ ഇവിടെ നിന്നും യാത്ര പറയേണ്ടവരാണ്.
ഇബ്രാഹിം ഒറ്റപ്പാലം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."