HOME
DETAILS

Parking Fees In Dubai: ദുബൈയിലെ ഈ നാലു പാർക്കിങ്ങിൽ ഫീസ് കൂടി, സമയത്തിലും വ്യത്യാസം

  
February 04 2025 | 05:02 AM

New parking fees timings announced in these Dubai 4 key areas

 

ദുബായ്: ദുബായിലെ പെയ്ഡ് പബ്ലിക് പാർക്കിംഗ് സംവിധാനത്തിൻ്റെ ഏറ്റവും വലിയ നടത്തിപ്പുകാരായ പാർക്കിൻ (Parkin) ഫീസ് ഘടനയിൽ മാറ്റം വരുത്തി. ഇതുപ്രകാരം ദുബായിലെ സോൺ എഫ് ഏരിയകളിലുടനീളം പേയ്മെൻ്റ് പാർക്കിംഗ് നിരക്കുകൾ വർദ്ധിപ്പിച്ചു. ഫെബ്രുവരി ഒന്നിന് നടപ്പാക്കിയ പുതിയ ഫീസ് എല്ലാ സോൺ എഫ് പാർക്കിംഗ് സ്ലോട്ടുകൾക്കും ബാധകമാണ്. 

അൽ സുഫൂഹ് 2, ദി നോളജ് വില്ലേജ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇൻ്റർനെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ സോണിലെ പണമടച്ചുള്ള പാർക്കിംഗ് സമയവും രാവിലെ 8 മുതൽ രാത്രി 10 വരെ നീട്ടിയിട്ടുണ്ട്. നേരത്തേ ഇത് 8 മുതൽ വൈകുന്നേരം 6 വരെ ആയിരുന്നു.

2025 മാർച്ച് അവസാനത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വേരിയബിൾ പാർക്കിംഗ് താരിഫ് നയത്തിൻ്റെ പ്രഖ്യാപനത്തിൻ്റെ ഭാഗമാണ് പുതിയ താരിഫും സമയ വർദ്ധനവും വരുന്നത്. പുതിയ നയം അനുസരിച്ച് പ്രീമിയം പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 6 ദിർഹവും മറ്റ് പൊതു പണമടച്ചുള്ള പാർക്കിംഗിന് മണിക്കൂറിന് 4 ദിർഹവുമാണ് ഫീസ് നിശ്ചയിക്കുന്നത്. രാവിലെ തിരക്കേറിയ സമയത്തും (രാവിലെ 8 മുതൽ 10 വരെ) വൈകുന്നേരത്തെ തിരക്കേറിയ സമയത്തും (വൈകിട്ട് 4 മുതൽ 8 വരെ) ആണ് അധിക നിരക്ക്. തിരക്കില്ലാത്ത സമയങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ 10 വരെയും താരിഫുകൾ മാറ്റമില്ലാതെ തുടരും. രാത്രി 10 മുതൽ രാവിലെ 8 വരെ പാർക്കിംഗ് സൗജന്യമായിരിക്കും.

 ഞായറാഴ്ചകളിൽ ദിവസം മുഴുവനും ഫ്രീ ആണ്. 

ദുബായ് സോണുകളെ എ മുതൽ കെ വരെ ലേബൽ ചെയ്തിട്ടുള്ള മൊത്തം 11 സോണുകൾ അടങ്ങുന്ന മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 

കാർ പാർക്കിംഗ് സോണുകളെ മൂന്ന് പ്രധാന തരങ്ങളായി തിരിച്ചിരിക്കുന്നു: 

വാണിജ്യ, വാണിജ്യേതര, പ്രത്യേക മേഖലകൾ. ഓരോ സോണിലും വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട നിർദ്ദിഷ്ട പാർക്കിംഗ് നിയന്ത്രണങ്ങളും ഫീസും ഉണ്ട്.

 

പുതിയ നിരക്ക്:

    30 minutes - Dh2

    1 hour - Dh4

    2 hours - Dh8

    3 hours - Dh12

    4 hours - Dh16

    5 hours - Dh20

    6 hours - Dh24

    7 hours - Dh28

    24 hours - Dh32

 

The previous rates were:

 

    1 hour - Dh2

    2 hours - Dh5

    3 hours - Dh8

    4 hours - Dh11

New parking fees, timings announced in these Dubai 4 key areas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും

Saudi-arabia
  •  15 hours ago
No Image

'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala
  •  15 hours ago
No Image

തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്‌ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്

Cricket
  •  15 hours ago
No Image

തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Kerala
  •  15 hours ago
No Image

പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ

latest
  •  15 hours ago
No Image

നാട്ടിലേക്ക് ട്രെയിനില്‍ 12.5 കിലോ കഞ്ചാവ് കടത്തി ; ആർഎസ്എസ്- സിഐടിയു പ്രവർത്തകർ തിരുവനന്തപുരത്ത് പിടിയിൽ

Kerala
  •  15 hours ago
No Image

ആ പ്രവർത്തിയിലൂടെ സഞ്ജു അഹങ്കാരം കാണിക്കാനാണ് ശ്രമിച്ചത്: മുൻ ഇന്ത്യൻ താരം

Cricket
  •  15 hours ago
No Image

ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല

Kerala
  •  15 hours ago
No Image

കാണാനില്ലെന്ന സുഹൃത്തുക്കളുടെ പരാതിയിൽ അന്വേഷണം; പ്രവാസി മലയാളിയെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  15 hours ago
No Image

സ്കൂള്‍ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു; സ്കൂളിന്‍റെ വിശദീകരണ കത്തിനെതിരെ മറുപടിയുമായി മിഹിറിന്‍റെ അമ്മ

Kerala
  •  16 hours ago