സഊദിയിലേക്ക് സന്ദര്‍ശക വിസക്ക് അപേക്ഷിച്ച് കാത്തിരുന്നു മടുത്തോ? ഇനി മുതല്‍ കാത്തിരുന്ന് മുഷിയേണ്ട, മിനിറ്റുകള്‍ കൊണ്ട് അനുമതി
റിയാദ്: ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുള്ളവര്‍ക്കും അഞ്ചു മിനിറ്റിനകം സഊദിയിലേക്കുള്ള സന്ദര്‍ശന വിസകള്‍ ലഭ്യമാക്കുമെന്ന് സഊദി ടൂറിസം മന്ത്രി അഹ്മദ് അല്‍ ഖത്തീബ്. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തേക്കുള്ള സന്ദര്‍ശന വിസാ നടപടികള്‍ എളുപ്പമാക്കിയിട്ടുണ്ടെന്നും വിനോദ സഞ്ചാരമേഖലയില്‍ സഊദി ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2030തോടെ ആഭ്യന്തര ഉത്പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സഊദിയിലെ മുഴുവന്‍ പ്രവിശ്യകളിലും ടൂറിസത്തിന് സാധ്യതയുണ്ട്. പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 5000 കോടി ഡോളറിലേറെ നിക്ഷേപം നടത്തി വരികയാണെന്നും അല്‍ ഖത്തീബ് കൂട്ടിച്ചേര്‍ത്തു. അല്‍ ഉല, റെഡ് സീ, സൗദി ഗ്രീന്‍ തുടങ്ങിയ പദ്ധതികള്‍ വിനോദ മേഖലക്ക് കരുത്തേകും.
കോടിക്കണക്കിന് വൃക്ഷങ്ങള്‍ നടുന്ന പദ്ധതിയും സീറോ കാര്‍ബണ്‍ ന്യൂട്രാലിറ്റി പദ്ധതിയും ഇതിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. നേരത്തേ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന വെറഉം മൂന്നു ശതമാനമായിരുന്നു. ഇപ്പോള്‍ ഇത് അഞ്ചു ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. രണ്ടായിരത്തി മുപ്പതോടെ ടൂറിസം മേഖലയുടെ സംഭാവന 10 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അല്‍ ഖത്തീബ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."