HOME
DETAILS
MAL
ആ കാര്യം പറഞ്ഞാൽ കോഹ്‌ലി വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചുവരും: ഷൊയ്ബ് അക്തർ
January 15 2025 | 06:01 AM
വിരാട് കോഹ്‌ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം സമീപ കാലങ്ങളിൽ നിരാശാജനകമായ പ്രകടനനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോഹ്‌ലിക്ക് പഴയ ഫോമിലേക്ക് തിരിച്ചുവരാനുള്ള ഒരു നിർദ്ദേശം നൽകിയിരിക്കുകയാണ് മുൻ പാക് താരം ഷൊയ്ബ് അക്തർ. പാകിസ്താനെതിരെ ഇന്ത്യക്ക് മത്സരം ഉണ്ടെന്ന് കോഹ്‌ലിയെ ഓർമിപ്പിക്കണമെന്നാണ് അക്തർ പറഞ്ഞത്. സ്‌പോർട്‌സ് ടാക്കിനു നൽകിയ അഭിമുഖത്തതിൽ സംസാരിക്കുകയായിരുന്നു അക്തർ.
'വിരാട് കോഹ്‌ലി വീണ്ടും ഫോമിലേക്ക് വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പാകിസ്താനെതിരെ ഒരു മത്സരം ഉണ്ടെന്ന് അവനോട് പറയൂ. അവൻ അപ്പോൾ തീർച്ചയായും ഉണരും,' ഷൊയ്ബ് അക്തർ പറഞ്ഞു.
വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ആയിരിക്കും ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുക. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഉള്ളത്.
അതേസമയം അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിലും വിരാടിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. പരമ്പരയിൽ 24.52 ശരാശരിയിൽ ആയിരുന്നു കോഹ്‌ലി ബാറ്റ് വീശിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ കോഹ്‌ലി പിന്നീടുള്ള മത്സരങ്ങളിൽ എല്ലാം പരാജയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."