ആ ഒറ്റ കാരണം കൊണ്ട് സഞ്ജു ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചേക്കില്ല; റിപ്പോർട്ട്
ഡൽഹി: വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇടം പിടിക്കില്ലെന്ന് റിപ്പോർട്ടുകൾ. ടീമിൽ വിക്കറ്റ് കീപ്പറായി റിഷബ് പന്തും സ്പെഷ്യലിസ്റ്റ് ബാറ്ററായി കെ എൽ രാഹുലും ടീമിൽ ഇടം പിടിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു കളിച്ചിരുന്നില്ല. ഈ കാരണം കൊണ്ടാണ് സഞ്ജുവിന് ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടം ലഭിക്കാതിരിക്കുന്നതരെന്നാണ് സൂചനകൾ.
ടീമിൽ സെക്കന്റ് വിക്കറ്റ് കീപ്പറായി ധ്രുവ് ജുറൽ, ഇഷാൻ കിഷൻ എന്നിവരാണ് ടീമിന്റെ മുൻഗണയിൽ ഉള്ള താരങ്ങൾ. ജനുവരി 19ന് ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമുകൾക്ക് ഫെബ്രുവരി 13 വരെ ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരങ്ങളുണ്ട്.
ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ദയ്‌ക്കൊപ്പം ഗ്രൂപ്പിൽ ഉള്ളത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്.
നിലവിൽ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഇംഗ്ലണ്ടിനെതിരെ സ്വന്തം തട്ടകത്തിൽ അഞ്ചു ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവും ആണ് ഇന്ത്യ കളിക്കുക. ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് ട്വന്റി ട്വന്റി പരമ്പര നടക്കുക. ഇതിനു ശേഷം ഫെബ്രുവരി ആറ് മുതൽ 12 വരെ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."