HOME
DETAILS

ഗോപന്‍ സ്വാമിയുടെ 'സമാധി' പൊളിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം

  
January 15 2025 | 02:01 AM

Family to Challenge Decision to Demolish Gopan Swamis Memorial

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ 'സമാധി' പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. അതേസമയം, മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമാധി പൊളിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പൊലിസ്.

ഗോപന്‍ സ്വാമി സമാധിയായതാണെന്ന് കുടുംബം ആവര്‍ത്തിക്കുന്നുവെങ്കിലും കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പൊലിസ് പറയുന്നു. സമാധിയായെന്ന് മക്കള്‍ പ്രഖ്യാപിച്ചതിന് മൂന്ന് ദിവസം മുമ്പാണ് ഗോപന്‍ സ്വാമി ചികിത്സക്കായി ആശുപത്രിയില്‍ പോയത്. അച്ഛന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് സമാധിയിരുത്തിയതെന്ന് മക്കള്‍ പറഞ്ഞിരുന്നു. പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞത്, ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നുമാണ്.

ഗോപന്‍ സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലും പൊലിസ് അന്വേഷണം നടത്തും. വീട്ടിലേക്ക് വന്നുവെന്ന് മക്കള്‍ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. ഇതുവരെ കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് മക്കള്‍ പറഞ്ഞിരുന്നത്. അതേസമയം, രാവിലെ രണ്ടുപേര്‍ വന്ന് ഗോപന്‍ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകന്‍റെ മൊഴി.

Gopan Swami's family is set to approach the High Court against the decision to demolish his memorial, sparking a legal battle to protect the site.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹസാർഡിന് ശേഷം ഒരേയൊരാൾ മാത്രം; ചെൽസിക്കൊപ്പം ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട

Football
  •  9 hours ago
No Image

ഡിസിസി ട്രഷറുടെ ആത്മഹത്യയിൽ കോൺ​ഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

Kerala
  •  9 hours ago
No Image

ആ ഒറ്റ കാരണം കൊണ്ട് സഞ്ജു ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചേക്കില്ല; റിപ്പോർട്ട്

Cricket
  •  10 hours ago
No Image

ബോബി ചെമ്മണൂര്‍ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും

Kerala
  •  10 hours ago
No Image

രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും; പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ചടങ്ങിലെ മുഖ്യാതിഥി

National
  •  10 hours ago
No Image

സഊദിയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് വേണം; ഇന്ത്യക്കാര്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കണം | Saudi Work Visa Rules

Saudi-arabia
  •  10 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  17 hours ago
No Image

മധ്യപ്രദേശിലെ 11 ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റി ബിജെപി സര്‍ക്കാര്‍; മുസ്‌ലിം നാമങ്ങളെന്ന് ആരോപണം

National
  •  18 hours ago
No Image

ഷാർജയിലെ കൽബ നഗരത്തിൽ ഫെബ്രുവരി ഒന്നു മുതൽ പെയ്‌ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തും

uae
  •  18 hours ago
No Image

പുതുതായി സ്‌കൂളുകളിൽ ചേർക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി സഊദി

Saudi-arabia
  •  19 hours ago