ഒമാനിൽ ഇന്ത്യൻ എംബസി ജനുവരി 17ന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി 2025 ജനുവരി 17ന് (വെള്ളിയാഴ്ച) മസ്‌കറ്റിൽ വെച്ച് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. ജനുവരി 17-ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് വൈകീട്ട് 2.30 മുതൽ 4 മണിവരെയാണ് ഓപ്പൺ ഹൗസ്.
An #OpenHouse interaction chaired by Ambassador Amit Narang will be held on Friday - 17th January, 2025.
— India in Oman (Embassy of India, Muscat) (@Indemb_Muscat) January 14, 2025
All Indian nationals who wish to seek redressal of their grievances may visit/ call between 2:30- 4 PM.
No need for prior appointment.
For more information👇🏻 pic.twitter.com/SXc15HnDLD
ഒമാനിലെ ഇന്ത്യക്കാർക്ക് അംബാസഡറുമായി സംവദിക്കുന്നതിനും, തങ്ങളുടെ വിവിധ പ്രശ്നങ്ങൾ പങ്ക് വെക്കുന്നതിനും ഓപ്പൺ ഹൗസിൽ അവസരം ലഭിക്കും. ഓപ്പൺ ഹൗസിൽ പങ്കെടുക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ല.
എംബസിയിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് +968 98282270 എന്ന നമ്പറിൽ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ട് തങ്ങളുടെ വിവരങ്ങൾ പ്രീ-രജിസ്റ്റർ ചെയ്യാം. ഇവരെ എംബസി ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടുന്നതാണ്.
The Indian Embassy in Oman is organizing an Open House event on January 17, aiming to strengthen community ties and provide assistance to Indian nationals in Oman
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."