ഹസാർഡിന് ശേഷം ഒരേയൊരാൾ മാത്രം; ചെൽസിക്കൊപ്പം ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ചെൽസി-ബേൺ മൗത്ത് മത്സരം സമനിലയിൽ പിരിഞ്ഞു. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. മത്സരത്തിൽ 13ാം മിനിറ്റിൽ കോൾ പാൽമറിന്റെ ഗോളിലൂടെ ചെൽസിയാണ് ആദ്യം ലീഡ് നേടിയത്. ഈ സീസണിലെ പാൽമറിന്റെ 20ാം ഗോൾ കോൺട്രിബ്യുഷൻ ആയിരുന്നു ഇത്.
ഇതോടെ ഒരു തകർപ്പൻ നേട്ടവും പാൽമർ സ്വന്തമാംക്കി. തുടർച്ചയായ രണ്ടാം സീസണിൽ ആണ് പാൽമർ 20+ ഗോൾ കോൺട്രിബ്യുഷൻ നടത്തുന്നത്. ചെൽസിയുടെ എക്കാലത്തെയും മികച്ച ഇതിഹാസ താരമായ ഈഡൻ ഹസാർഡിന് ശേഷം ഇത്തരത്തിൽ ഒരു നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി മാറാനും പാൽമറിന് ഇതിലൂടെ സാധിച്ചു. 2012, 2013, 2014 എന്നീ തുടർച്ചയായ മൂന്ന് സീസണുകളിൽ ആയിരുന്നു ഹസാഡ് 20+ ഗോൾ കോൺട്രിബ്യുഷൻ നടത്തിയത്.
എന്നാൽ രണ്ടാം പകുതിയിൽ ജസ്റ്റിൻ ക്ലൂവർട്ട്(50), അന്റോയിന് സെമെനിയോ(68) എന്നിവരുടെ ഗോളുകളിലൂടെ ബേൺ മൗത്ത് മുന്നിൽ എത്തുകയായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ റീസ് ജയിംസിന്റെ ഗോളിൽ ചെൽസി സമനില പിടിക്കുകയായിരുന്നു.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 21 മത്സരങ്ങൾ പിന്നിട്ടപ്പോൾ 10 വിജയവും എട്ട് സമനിലയും നാല് തോൽവിയുമായി 37 പോയിന്റോടെ നാലാം സ്ഥാനത്താണ് ചെൽസി. ജനുവരി 21ന് വോൾവസിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."