HOME
DETAILS

അവന്റെ പന്തുകൾ നേരിടാൻ ബ്രാഡ്മാൻ പോലും ബുദ്ധിമുട്ടിയേനെ: ആദം ഗിൽക്രിസ്റ്റ്

  
January 15 2025 | 05:01 AM

adam gilchrist praises jasprit bumrah bowling performance

ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഓസ്‌ട്രേലിയൻ മുൻ താരം ആദം ഗിൽക്രിസ്റ്റ്. ബുംറയുടെ പന്തുകൾ നേരിട്ടിരുന്നുവെങ്കിൽ ഡോൺ ബ്രാഡ്മാൻ വരെ ബുദ്ധിമുട്ടുമായിരുന്നുവെന്നാണ് ആദം ഗിൽക്രിസ്റ്റ് പറഞ്ഞത്. ക്ലബ് പ്രേരി ഫയർ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മുൻ ഓസ്‌ട്രേലിയൻ താരം.

ലോകത്തിലെ കായിക രംഗത്തിൽ ബുംറയുടെ പ്രകടനങ്ങളെ വിലയിരുത്താൻ അങ്ങനെ പ്രത്യേകമായ നമ്പറുകൾ ഒന്നും  പറയാൻ എനിക്ക് കഴിയില്ല. അവന്റെ പന്തുകൾ നേരിട്ടിരുന്നുവെങ്കിൽ ബ്രാഡ്മാൻ പോലും ബുദ്ധിമുട്ടുമായിരുന്നു. ബുംറയെ നേരിട്ടിരുന്നെങ്കിൽ ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി 99 ആയി കുറയുമായിരുന്നു,' ഗിൽക്രിസ്റ്റ് പറഞ്ഞു.

അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനമായിരുന്നു ബുംറ നടത്തിയിരുന്നത്. പരമ്പരയിലെ അഞ്ചു മത്സരങ്ങളിൽ നിന്നും 32 വിക്കറ്റുകളാണ്‌ ബുംറ നേടിയത്. ഇതോടെ ഓസ്‌ട്രേലിയയിൽ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമായും ബുംറ മാറിയിരുന്നു.

1977-78ൽ നടന്ന പരമ്പരയിൽ ബിഷൻ സിംഗ് ബേദി 31 വിക്കറ്റുകൾ നേടിയ ബിഷൻ സിംഗ് ബേദിയുടെ റെക്കോർഡാണ് ബുംറ മറികടന്നത്. ഈ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ പരമ്പരയിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കാനും ബുംറക്ക് സാധിച്ചു. 

അവസാന ടെസ്റ്റ് മത്സരത്തിൽ ബുംറക്ക് പരുക്ക് പറ്റിയിരുന്നു. മത്സരത്തിൽ പരുക്കേറ്റ ബുംറ മെഡിക്കൽ ടീമിനൊപ്പം ഗ്രൗണ്ട് വിടുകയായിരുന്നു. അഞ്ചാം ടെസ്റ്റിൽ നിന്നും സ്വയം പിന്മാറിയ രോഹിത് ശർമ്മക്ക് പകരം ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. പരുക്കിന്‌ പിന്നാലെ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ നിലനിൽക്കുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാടകം കളിക്കരുത്, കളിച്ചാല്‍ ജയിലില്‍ അടക്കും; റിലീസ് ചെയ്യാനറിയാമെങ്കില്‍ കാന്‍സല്‍ ചെയ്യാനും കോടതിക്കറിയാം' ജയിലില്‍ തുടര്‍ന്നതില്‍ ബോബിക്ക് രൂക്ഷ വിമര്‍ശനം

Kerala
  •  7 hours ago
No Image

ഒമാനിൽ ഇന്ത്യൻ എംബസി ജനുവരി 17ന് ഓപ്പൺ ഹൗസ് സം​ഘടിപ്പിക്കുന്നു

oman
  •  7 hours ago
No Image

അങ്ങിനെയാണ് ലാല്‍ ബഹാദൂര്‍, 'ലാല്‍ ബഹാദൂര്‍ ശാസ്ത്രി' ആയത് | Lal Bahadur Shastri Life

info
  •  7 hours ago
No Image

മാൽഡീനിയുടെ റെക്കോർഡും തകർന്നുവീണു; എസി മിലാനിൽ പുത്തൻ ചരിത്രമെഴുതി ഫ്രഞ്ച് സൂപ്പർതാരം

Football
  •  7 hours ago
No Image

അബ്‌ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും: മോചന ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം

Saudi-arabia
  •  7 hours ago
No Image

ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങി

Kerala
  •  7 hours ago
No Image

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഇന്ന് സോണിയ ഗാന്ധി ഉദ്​ഘാടനം ചെയ്യും

National
  •  7 hours ago
No Image

അഞ്ച് ട്രെയിനുകളില്‍  സ്ലീപ്പര്‍ കോച്ചിന് പകരം ജനറല്‍ കോച്ച് തൽക്കാലമില്ല

Kerala
  •  8 hours ago
No Image

അനധികൃത അവധിയിൽ 144 സർക്കാർ ഡോക്ടർമാർ ; കൂടുതൽ പത്തനംതിട്ടയിൽ

Kerala
  •  8 hours ago
No Image

ഗോളടിവീരൻ പുറത്ത്; കിരീടങ്ങൾ സ്വപ്നം കാണുന്ന ആഴ്സണലിന്‌ കനത്ത തിരിച്ചടി

Football
  •  8 hours ago