HOME
DETAILS
MAL
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു
January 14 2025 | 19:01 PM
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് ആശുപത്രിയുടെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. പാന്‍ക്രിയാസുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇയാള്‍.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. ഒമ്പതാം വാര്‍ഡിലാണ് അസ്‌കറിനെ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ മുപ്പത്തിയൊന്നാം വാര്‍ഡിലെത്തി ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ യുവാവിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
patient suicide in kozhikode medical college
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."