അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ പാസ്‌പോർട്ട്; അടിപൊളി സംവിധാനം അവതരിപ്പിച്ച് ബഹ്റൈൻ
മനാമ: അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ പാസ്‌പോർട്ട് എത്തിക്കുന്ന പുതിയ സേവനം അവതരിപ്പിച്ചു ബഹ്‌റൈൻ. ദേശീയ, പാസ്‌പോർട്ട്, താമസകാര്യ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ പോർട്ടൽ Bahrain.bh വഴി ഇഷ്യൂ ചെയ്യലും മാറ്റിസ്ഥാപിക്കുന്നതിനുള്ള അപേക്ഷയും അംഗീകരിച്ചതിന് ശേഷം ഉടൻ തന്നെ ഡെലിവറി നടക്കും. എന്നാല് ഈ സംവിധാനം നടക്കാൻ അപേക്ഷകൻ ബഹ്‌റൈനിനകത്തായിരിക്കണം. ബഹ്‌റൈനിലെ പാസ്‌പോർട്ട് ഡെലിവറി സേവനങ്ങളുടെ ഉയർന്ന ഡിമാൻഡിനെ തുടർന്നാണ് പുതിയ സേവനം ആരംഭിച്ചതെന്ന് ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ പറഞ്ഞു.
ഓഗസ്റ്റിൽ ആരംഭിച്ചതിന് ശേഷം 7,500 ലധികം അപേക്ഷകൾ എത്തിയിട്ടുണ്ട്. ക്യാബിനറ്റ് അംഗീകരിച്ച എൻപിആർഎ വികസന സംരംഭങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുണഭോക്താക്കൾക്ക് Bahrain.bh വഴി അപേക്ഷിക്കാമെന്നതിനാൽ പുതിയ സേവനം സമയം ലാഭിക്കുമെന്നു അണ്ടർസെക്രട്ടറി സ്ഥിരീകരിച്ചു. കോൺടാക്റ്റ് സെൻ്റർ വഴിയോ എൻപിആർഎ വെബ്സൈറ്റ് വഴിയോ അന്വേഷണങ്ങൾ നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്‍റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) രേഖകൾ പ്രകാരം 57 മത്തെ സ്ഥാനത്ത് ആണ് ബഹറൈൻ പാസ്പോർട്ട്.
ബഹ്‌റൈൻ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 87ലെത്തിയതോടെയാണ് ആഗോള പട്ടികയിൽ രാജ്യം മുന്നേറിയത്.
Passport within 24 hours Bahrain to introduce new system
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."