HOME
DETAILS
MAL
ദുബൈ ബെയ്റൂട്ട്, ബാഗ്ദാദ് സർവിസ് ജനുവരി 15 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്
December 28 2024 | 12:12 PM
ദുബൈ: ജനുവരി 15 വരെ ദുബൈയിൽനിന്ന് ബെയ്റൂട്ട്, ബഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസ് റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദുബൈ വഴി ബെയ്റൂട്ട്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാരെയും സ്വീകരിക്കില്ല.
അതേസമയം ഫ്ലൈ ദുബൈയുടെ ബാഗ് ദാദ് സർവീസ് തുടരുമെന്ന് അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് എയർലൈനുമായോ ട്രാവൽ ഏജൻസിയുമായോ ബന്ധപ്പെടാവുന്നതാണ്. വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Emirates Airlines has temporarily suspended its flight services from Dubai to Beirut and Baghdad until January 15, citing operational requirements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."