പെരിയ ഇരട്ടക്കൊലപാതകം: 'ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎം,കൂട്ടുനിന്നത് സര്‍ക്കാര്‍'; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് വിധി വന്നതിന് പിന്നാലെ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍.
കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഐഎമ്മാണെന്നും കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയത് സിപിഐഎം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണ്. കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഎമ്മാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങള്‍ക്കും കൂട്ടുനിന്നത് സര്‍ക്കാരാണ്. ഇത് കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ ധാര്‍മിക വിജയമാണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന് ന്യായമായി ലഭിക്കേണ്ട വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനെ അതിജീവിച്ചാണ് ഈ വിധിയില്‍ എത്തിയതെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. കേസ് തേച്ചുമാച്ച് കളയാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമം നടത്തിയെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല വിധിയില്‍ തൃപ്തരല്ലെന്ന് പ്രതികരിച്ചു. പ്രതികളെ വെറുതെവിട്ടതിനെതിരെ കുടുംബങ്ങളുമായി ആലോചിച്ച് കേസുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം നിഷ്ഠൂരമായി നടത്തിയ കൊലപാതകമാണ് പെരിയയിലേത്. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നും പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
വിധിയില്‍ ആശ്വാസമുണ്ടെന്നും കുടുംബത്തിന് നീതി ലഭിച്ചുവെന്നും പി.സി വിഷ്ണുനാഥ് പ്രതികരിച്ചു.വ്യക്തിപരമായി തന്നോട് വലിയ അടുപ്പമുള്ള രണ്ടു കുട്ടികള്‍ ആയിരുന്നു കൃപേഷും ശരത് ലാലും.കേസ് അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനും കുറ്റക്കാരെ രക്ഷിക്കാനും സര്‍ക്കാര്‍ പരിശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസില്‍ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമനടക്കം ആറ് പ്രധാന നേതാക്കള്‍ ഉള്‍പ്പടെ 14 പ്രതികളെയാണ് സിബിഐ കോടതി കുറ്റക്കാരെന്ന് വിധിച്ചത്. 10 പ്രതികളെ വെറുതെവിടുകയും ചെയ്തു. കേസില്‍ കുറ്റക്കാരായവര്‍ക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."