HOME
DETAILS

Manmohan Singh Death Live: സാമ്പത്തിക പരിഷ്‌കര്‍ത്താവിന് വിട; മൃതദേഹം വസതിയിലേക്കെത്തിച്ചു; സംസ്‌കാരം നാളെ 

  
Web Desk
December 27 2024 | 01:12 AM

dr manmohan singh death live updates

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തികവിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മൃതദേഹം ഡല്‍ഹി എയിംസില്‍നിന്ന് വീട്ടിലേക്കെത്തിച്ചു. നാളെയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക. പത്തുവര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്ന മമന്‍മോഹന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് ഒരാഴ്ച ദുഖാചരണം പ്രഖ്യാപിച്ചു. മൃതദേഹം ഡല്‍ഹി ജന്‍പഥിലെ വസതിയില്‍ ആണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസ് ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.

വര്‍ധക്യസഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് 94 കാരനായ മന്‍മോഹന്റെ അന്ത്യം. രാത്രി എട്ടു മണിയോട് കൂടി ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചതെങ്കിലും രക്ഷിക്കാനായില്ല. ആഴ്ചകളായി മന്‍മോഹന്‍ സിങ് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടുവരികയായിരുന്നു. 

യു.പി.എ മുന്നണിയുടെ ഭാഗമായി ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി 2004 മെയ് 22 നാണ് ഡോ. മന്‍മോഹന്‍ സിങ് ആദ്യമായി രാജ്യം ഭരിച്ചത്. 2009 ല്‍ യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെ 2014 മെയ് വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടര്‍ന്നു. ഇന്ത്യയുടെ ആദ്യ സിഖ് പ്രധാനമന്ത്രിയാണ് അദ്ദേഹം.

1991 മുതല്‍ 1996 വരെ പി.വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ധനമന്ത്രിയായി സേവനമനുഷ്ഠിച്ച മന്‍മോഹന്‍ സിങ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ വലിയ സാമ്പത്തിക വിപ്ലവത്തിന് നാന്ദികുറിച്ചതായാണ് കരുതുന്നത്. 1991 ല്‍ രാജ്യസഭയിലേക്കെത്തിയ അദ്ദേഹം അനാരോഗ്യംമൂലം ഈ വര്‍ഷം ഏപ്രിലിലാണ് രാജ്യസഭയില്‍ നിന്ന് രാജിവച്ചത്. 1998 മുതല്‍ 2004 വരെ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 

അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചാക്വാള്‍ ജില്ലയില്‍പ്പെട്ട ഗാഹ് ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഗുര്‍മുഖ് സിങ്- അമൃത് കൗര്‍ ദമ്പതികളുടെ മകനായി മന്‍മോഹന്‍ സിങ് ജനിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെത്തിയ സിങ്ങിന്റെ കുടുംബം അമൃത്‌സറിലേക്ക് മാറുകയായിരുന്നു.

താരപ്പകിട്ടുള്ള അക്കാദമിക് പ്രൊഫൈലുമായാണ് ഡോ. സിങ് രാഷ്ട്രീയത്തിലെത്തിയത്. ബിരുദവും ബിരുദാനന്തരബിരുദവും പഞ്ചാബ് സര്‍വകലാശാലയില്‍ റാങ്കോടെയാണ് പൂര്‍ത്തിയാക്കിയത്. വിശ്വപ്രശസ്ത കേംബ്രിഡ്ജ് സര്‍വകലാശാലയിലും ഓക്‌സ്‌ഫോര്‍ഡിലും ഉപരിപഠനവും ഡോക്ടറേറ്റും നേടി. 1971ല്‍ വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവ്, 1972ല്‍ ധനമന്ത്രാലയത്തില്‍ മുഖ്യ ഉപദേഷ്ടാവ്, 1982 മുതല്‍ 85 വരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, 1987 മുതല്‍ 90 വരെ ജനീവയിലെ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറല്‍ പദവികളിലിരുന്ന ശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. 

രാജ്യത്തിന്റെ വിദേശനാണ്യശേഖരം മെലിഞ്ഞുണങ്ങിയ കാലത്താണ് ഡോ. മന്‍മോഹനെ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ധനകാര്യമന്ത്രാലയത്തിന്റെ ചുമതലയേല്‍പ്പിക്കുന്നത്. 1991ലെ സിങ്ങിന്റെ ബജറ്റ് ഇന്ത്യയുടെ വളര്‍ച്ചയുടെ ഘട്ടത്തിലെ വഴിത്തിരിവാകുകയുംചെയ്തു.

ഗ്രന്ഥകാരിയും ചരിത്ര അധ്യാപികയുമായ ഗുര്‍ശരണ്‍ കൗര്‍ ആണ് ഭാര്യ. ചരിത്രകാരി ഉപേന്ദ്ര സിങ്, എഴുത്തുകാരി ദമന്‍ സിങ്, മനുഷ്യാവകാശ അഭിഭാഷക അമൃത് സിങ് എന്നീ മൂന്ന് പെണ്‍മക്കളുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.എം.ഒമാരുടെ കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്; ഡോ. രാജേന്ദ്രന്‍ കോഴിക്കോട് ഡി.എം.ഒ ആയി തുടരും

Kerala
  •  12 hours ago
No Image

പുതുവത്സരത്തില്‍ കൊച്ചിയില്‍ രണ്ട് പാപാപ്പാഞ്ഞിയേയും കത്തിക്കാം; ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  12 hours ago
No Image

'ചോറ് ഇവിടെയും കൂറ് അവിടെയും, യോജിക്കാനാവില്ല; തൃശൂര്‍ മേയര്‍ക്കെതിരെ സുനില്‍കുമാര്‍, മറുപടി നല്‍കി എം.കെ വര്‍ഗീസ്

Kerala
  •  13 hours ago
No Image

1977ന് ശേഷം വീണ്ടും അത് സംഭവിച്ചു; മെൽബണിൽ നിർഭാഗ്യവാനായി ജെയ്‌സ്വാൾ

Cricket
  •  14 hours ago
No Image

UAE- INR Difference: ദിര്‍ഹമും രൂപയും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ ഇന്ധന, സ്വര്‍ണ നിരക്കും

uae
  •  14 hours ago
No Image

ചാര്‍ജ് മെമ്മോയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി എന്‍ പ്രശാന്ത്; അസാധാരണ നീക്കം

Kerala
  •  14 hours ago
No Image

6 തവണ സ്വന്തം ശരീരത്തില്‍ ചാട്ടവാറടിച്ച് അണ്ണാമലൈ; ഡി.എം.കെ സര്‍ക്കാര്‍ വീഴും വരെ ചെരിപ്പിടില്ല, 48 ദിവസത്തെ വ്രതം

National
  •  14 hours ago
No Image

ടിക്കറ്റ് നിരക്ക് കുറച്ചു, കൂടുതല്‍ സീറ്റുകള്‍; നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

Kerala
  •  15 hours ago
No Image

16 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; മൂന്നാം തവണയും റെഡ് കാർഡ് കണ്ട് പുറത്തായി ബ്രൂണോ ഫെർണാണ്ടസ്

Football
  •  15 hours ago
No Image

അങ്കമാലിയില്‍ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

Kerala
  •  16 hours ago