HOME
DETAILS

ഏഴാം തവണയും കമ്മിൻസിന് മുന്നിൽ വീണു; വീണ്ടും നിരാശപ്പെടുത്തി രോഹിത്

  
Web Desk
December 27 2024 | 05:12 AM

Pat Cummins dismissed Rohit Sharma for the seventh time in test

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലും നിരാശപ്പെടുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. അഞ്ചു പന്തിൽ നിന്നും മൂന്ന് റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. ആറാം നമ്പറിൽ നിന്നും ഓപ്പണിങ് പൊസിഷനിലേക്ക് മടങ്ങിയെത്തിയിട്ടും രോഹിത്തിന് കാര്യമായി ഒന്നും തന്നെ ചെയ്യാൻ സാധിക്കാതെ പോവുകയായിരുന്നു. 

പാറ്റ് കമ്മിൻസിന്റെ പന്തിൽ സ്കോട്ട് ബോളണ്ടിന് ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏഴാം തവണയാണ് രോഹിത്തിനെ കമ്മിൻസ് പുറത്താക്കുന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത്തിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്ന ബൗളർമാരുടെ പട്ടികയിൽ സൗത്ത് ആഫ്രിക്കൻ താരം കാഗിസോ റബാദക്ക് ഒപ്പമെത്താനും കമ്മിൻസിനു സാധിച്ചു. ഇരുതാരങ്ങളും ഈ രണ്ടാം സ്ഥാനത്താണ് ഉള്ളത്. റെഡ് ബോൾ ക്രിക്കറ്റിൽ രോഹിത്തിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയത് ഓസ്‌ട്രേലിയൻ താരം നഥാൻ ലിയോൺ ആണ്. 

ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ 474 റൺസിനാണ് പുറത്തായത്. ഓസ്‌ട്രേലിയൻ ബാറ്റിങ്ങിൽ സ്റ്റീവൻ സ്മിത്ത് സെഞ്ച്വറി നേടി. 197 പന്തിൽ 140 റൺസാണ് സ്മിത്ത് നേടിയത്. 13 ഫോറുകളും മൂന്നു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. സ്മിത്തിന് പുറമെ മാർനസ് ലബുഷാനെ 72 (145), സാം കോൺസ്റ്റാസ് 60(65), ഉസ്മാൻ ഖവാജ 57(121), പാറ്റ് കമ്മിൻസ് 49 (63), അലക്സ് ക്യാരി 31(41) റൺസും നേടി. 

ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകളും വീഴ്ത്തി. ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-27-12-2024

PSC/UPSC
  •  19 hours ago
No Image

ഹൈദരാബാദിൽ ബൈക്ക് ഡിവൈഡറിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  20 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ 55 പേർ ദുബൈയിൽ അറസ്റ്റിൽ; അറസ്റ്റിലായവരിൽ രണ്ട് ഇന്ത്യക്കാരും

uae
  •  20 hours ago
No Image

മുബാറക്കിയ മാർക്കറ്റിൽ നിയുക്ത പാർക്കിംഗ് ഏരിയകൾ പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി 

Kuwait
  •  20 hours ago
No Image

മകന് പിന്നാലെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയനും മരിച്ചു

Kerala
  •  20 hours ago
No Image

ഓൺലൈൻ വഴി റിയൽ എസ്‌റ്റേറ്റ് രംഗത്ത് നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  21 hours ago
No Image

പാറമേക്കാവ്, തിരുവമ്പാടി വേല; വെടിക്കെട്ടിന് അനുമതിയില്ല; ജില്ലാ കളക്ടർ അനുമതി നിഷേധിച്ചു

Kerala
  •  21 hours ago
No Image

മേഘാലയ: ക്രിസ്ത്യന്‍ ചര്‍ച്ചില്‍ അതിക്രമിച്ച് കയറി ആള്‍ത്താരയില്‍വച്ച് മൈക്കിലൂടെ 'ജയ് ശ്രീറാം' വിളിച്ചു

National
  •  21 hours ago
No Image

മന്‍മോഹന്‍ സിങ്ങിന് പ്രത്യേക സ്മാരകമില്ല; കോണ്‍ഗ്രസ് ആവശ്യം കേന്ദ്രം നിരസിച്ചു

National
  •  21 hours ago
No Image

ഖത്തറിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു

qatar
  •  21 hours ago