HOME
DETAILS

6 തവണ സ്വന്തം ശരീരത്തില്‍ ചാട്ടവാറടിച്ച് അണ്ണാമലൈ; ഡി.എം.കെ സര്‍ക്കാര്‍ വീഴും വരെ ചെരിപ്പിടില്ല, 48 ദിവസത്തെ വ്രതം

  
December 27 2024 | 07:12 AM

BJPs Tamil Nadu Chief K Annamalai Whips Himself 6 Times

ചെന്നൈ: അണ്ണാ സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സംഭവത്തില്‍ സ്വന്തം ശരീരത്തില്‍ ചാട്ടവാര്‍ കൊണ്ടടിച്ച് പ്രതിഷേധിച്ച് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ. ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ നിനന് താഴെ ഇറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത അണ്ണാമലൈ ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ശരീരത്തില്‍ സ്വയം ചാട്ടവാറുകൊണ്ട് അടിക്കുകയായിരുന്നു. 48 ദിവസത്തെ വ്രതമെടുക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

പച്ച നിറത്തിലുള്ള മുണ്ടുടുത്ത് സ്വന്തം വീടിന് മുന്നിലായിരുന്നു അണ്ണാമലൈയുടെ പ്രതിഷേധം. ആറ് തവണ സ്വയം ചാട്ടവാറടിച്ചു. ഏഴാമതായി അടിക്കാനൊരുങ്ങവെ ചുറ്റും കൂടി നിന്ന പ്രവര്‍ത്തകരിലൊരാള്‍ അണ്ണാമലൈയെ തടഞ്ഞുനിര്‍ത്തി കെട്ടിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം. 

'തമിഴ് സംസ്‌കാരം മനസ്സിലാക്കുന്ന ആര്‍ക്കും ഇത് മനസ്സിലാകും. സ്വയം ചാട്ടവാറടി... സ്വയം ശിക്ഷിക്കുക... ഇത് ഈ സംസ്‌കാരത്തിന്റെ ഭാഗമാണ്,'- അണ്ണാമലൈ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാംപസില്‍വെച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Oman: വാദി ബനീ ഖാലിദില്‍ രണ്ടുദിവസത്തെ മലകയറ്റം; 50 കിലോമീറ്റര്‍ മലകയറിയത് 150 പേര്‍

oman
  •  6 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ മിന്നൽ സെഞ്ച്വറി; ചരിത്രത്തിൽ രണ്ടാമനായി വരവറിയിച്ച് നിതീഷ് കുമാർ റെഡ്ഢി

Cricket
  •  6 hours ago
No Image

കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊല; ആറ് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടം, പെരിയ കേസിന്റെ നാള്‍വഴികള്‍

Kerala
  •  7 hours ago
No Image

ആഴ്സണലിന്‌ കനത്ത തിരിച്ചടി; സൂപ്പർതാരം പരിക്കേറ്റ് പുറത്തായി

Football
  •  7 hours ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍, മുന്‍ സിപിഎം എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ കുറ്റക്കാരന്‍

Kerala
  •  7 hours ago
No Image

93 വർഷത്തെ റെക്കോർഡും തകർന്നുവീണു; ഏഴാം നമ്പറിൽ നിതീഷ് കുമാർ റെഡ്ഢിയുടെ സർവാധിപത്യം 

Cricket
  •  8 hours ago
No Image

'കാശില്ലാത്തതിനാല്‍ ട്രെയിനിന്റെ വീലുകള്‍ക്കടയില്‍ ഒളിച്ചിരുന്ന് 250 കി.മീ യാത്ര'; വാസ്തവം ഇതാണ്

National
  •  8 hours ago
No Image

മൂക്കില്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതിയുടെ കാഴ്ച നഷ്ടമായി; കണ്ണൂര്‍ മെഡി. കോളജിനെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി

Kerala
  •  8 hours ago
No Image

മിഡിൽ ഈസ്റ്റിലും റൊണാൾഡോ തന്നെ രാജാവ്; ഗ്ലോബ് സോക്കർ അവാർഡ് കൈപ്പിടിയിലാക്കി

Football
  •  8 hours ago
No Image

നിലംതൊടാതെ പറത്തിയത് എട്ട് സിക്‌സറുകൾ; ഓസ്‌ട്രേലിയൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി

Cricket
  •  9 hours ago