HOME
DETAILS

Israel War on Gaza: ചോരക്കൊതി തീരാതെ സയണിസ്റ്റുകള്‍: ആശുപത്രിക്ക് സമീപം ബോംബ് വര്‍ഷം; 50 ലേറെ മരണം

  
December 27 2024 | 06:12 AM

Israel War on Gaza Bomb blast near hospital over 50 dead

 

ഗസ്സ: ആശുപത്രി, അഭയാര്‍ഥി ക്യാംപുകള്‍ വ്യത്യാസമില്ലാതെ ഫലസ്തീനില്‍ ആക്രമണം കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍. 24 മണിക്കൂറിനിടെ 50 ലേറെ പേരെയാണ് സയണിസ്റ്റുകള്‍ മിസൈല്‍ വര്‍ഷിച്ച് കൊലപ്പെടുത്തിയത്. വടക്കന്‍ ഗസ്സയിലെ കമല്‍ അദുവാന്‍ ആശുപത്രിക്ക് സമീപത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ ഗസ്സയിലെ അല്‍ അദുവ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ച്ചയായ ഇസ്‌റാഈല്‍ ആക്രമണംമൂലം രോഗിപരിചരണ സംവിധാനം ഏറെക്കുറേ താറുമാറായ ആശുപത്രിയാണിത്. 

ആശുപത്രിയിലെ അഞ്ചു ആരോഗ്യപ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ശിശുരോഗവിദഗ്ധന്‍ ഡോ.അഹമ്മദ് സമൂറും കൊല്ലപ്പെട്ടിട്ടുണ്ട്. 2023 ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 45,399 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 17,492 കുട്ടികളാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കിന് പേരെ കൂടി ഉള്‍പ്പെടുത്തുന്നതോടെ മരണസംഖ്യ ഇനിയും കൂടും. ഇത്തരത്തില്‍ 11,160 പേരെയാണ് കാണാതായത്. 107,940 പേര്‍ക്ക് പരുക്കേറ്റു.

 

2024-12-2711:12:72.suprabhaatham-news.png
 
courtesy Al Jazeera

ഇതോടൊപ്പം ഇസ്‌റാഈല്‍ വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റും തുടരുകയാണ്. ഇന്നലെ ഖാസിം മുഹമ്മദ് ബദിര്‍ എന്ന യുവാവിനെ പിടികൂടി കൊണ്ടുപോയി. ആക്രമണം തുടങ്ങിയ ശേഷം 15,000 ലേറെ ഫലസ്തീനികളെയാണ് അധിനിവേശ സൈന്യം ഇത്തരത്തില്‍ നിയമവിരുദ്ധമായി പിടികൂടിയത്.

ഗസ്സക്കൊപ്പം സിറിയയിലും യമനിലും ഇസ്‌റാഈല്‍ ആക്രമണം നടത്തിവരികയാണ്. യമനിലെ തലസ്ഥാനമായ സന്‍ആയിലാണ് ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്. യമന്‍ സന്ദര്‍ശിച്ച യു.എന്നിന്റെ ആരോഗ്യവിഭാഗമായ ഡബ്യു.എച്ച്.ഒ മേധാവി മടങ്ങാനായി വിമാനത്താവളത്തില്‍നില്‍ക്കെയായിരുന്നു ആക്രമണം. യമനില്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. യമനില്‍നിന്നുള്ള മിസൈലുകള്‍ തടഞ്ഞതായി ഇസ്‌റാഈല്‍ അറിയിച്ചു.

ഇന്നലെ അഞ്ചു മാധ്യമപ്രവര്‍ത്തകരെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയിരുന്നു. ഗസ്സസിറ്റിയിലെ സൈത്തൂന്‍ പ്രദേശത്തെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയാണ് ജൂത സൈന്യം മാധ്യമപ്രവര്‍ത്തകരെ വകവരുത്തിയത്. കൊല്ലപ്പെട്ടവരെല്ലാം അല്‍ ഖുദ്‌സ്, അല്‍ യൗം ടെലിവിഷന്‍ ചാനലിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.

ഗസ്സയില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ അഞ്ചുകുട്ടികളും കൊല്ലപ്പെട്ടു. ഇസ്‌റാഈല്‍ ഫലസ്തീന്‍ കുട്ടികളെ മനപ്പൂര്‍വം ലക്ഷ്യംവയ്ക്കുകയാണെന്ന് ഫലസ്തീന്‍ സംഘടനകള്‍ ആരോപിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണവിവരം പുറത്തുവന്നത്. കുട്ടികളെ കൊല്ലുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസവും സാധാരണ ജീവിതവുമെല്ലാം നഷ്ടപ്പെട്ട് തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിക്കുകയാണ് ഗസ്സയിലെ കുട്ടികളെന്നും ഏജന്‍സി പറഞ്ഞു.


Israel War on Gaza Bomb blast near  gaza hospital over 50 dead



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാനെതിരെ അടിച്ചെടുത്തത് കൂറ്റൻ സ്കോർ; ടെസ്റ്റ് ക്രിക്കറ്റിൽ സിംബാബ്‌വെക്ക് റെക്കോർഡ് ടോട്ടൽ

Cricket
  •  10 hours ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ കോടതി  ഇന്ന് വിധി പറയും

Kerala
  •  10 hours ago
No Image

Israel War on Gaza: കണ്ണില്ലാ ക്രൂരത.! ഗസ്സയിലെ അവസാന ആശുപത്രിയും ഇല്ലാതാക്കി, ബോംബിട്ട് തകര്‍ത്ത് തീയിട്ടു; രോഗികളെയും ജീവനക്കാരെയും തട്ടിക്കൊണ്ടുപോയി

International
  •  11 hours ago
No Image

ഇടതുപക്ഷവുമായി ഇടഞ്ഞെങ്കിലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത മന്‍മോഹന്‍ സിങ്

National
  •  11 hours ago
No Image

കറന്റ് അഫയേഴ്സ്-27-12-2024

PSC/UPSC
  •  19 hours ago
No Image

ഹൈദരാബാദിൽ ബൈക്ക് ഡിവൈഡറിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  19 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ 55 പേർ ദുബൈയിൽ അറസ്റ്റിൽ; അറസ്റ്റിലായവരിൽ രണ്ട് ഇന്ത്യക്കാരും

uae
  •  19 hours ago
No Image

മുബാറക്കിയ മാർക്കറ്റിൽ നിയുക്ത പാർക്കിംഗ് ഏരിയകൾ പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി 

Kuwait
  •  19 hours ago
No Image

മകന് പിന്നാലെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയനും മരിച്ചു

Kerala
  •  20 hours ago
No Image

ഓൺലൈൻ വഴി റിയൽ എസ്‌റ്റേറ്റ് രംഗത്ത് നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  20 hours ago