HOME
DETAILS

അന്ന് പറഞ്ഞു: 'തന്റെ കാലത്തെ ഒരിക്കല്‍ രാജ്യം വിലയിരുത്തും, ചെയ്ത കാര്യങ്ങളെ അംഗീകരിക്കും'; മിസ്സ് യൂ മന്‍മോഹന്‍

  
Web Desk
December 27 2024 | 02:12 AM

dr manmohan singh famous speeches

പൊതുവേദികളില്‍ കൂടുതല്‍ സംസാരിക്കാത്ത, അളന്നുമുറിച്ച വാക്കുകള്‍ മാത്രം സംസാരിക്കുന്നതാണ് മന്‍മോഹന്റെ രീതി. വാക്കുകളുടെ പേരില്‍ ഒരിക്കലും വിവാദത്തില്‍പ്പെടാത്ത നാതാവ് കൂടിയായിരുന്നു. ചിലപ്പോഴൊക്കെയും അദ്ദേഹത്തിന്റെ ഉദ്ധരണികള്‍ ചര്‍ച്ചയാവുകയുംചെയ്തു. 1991 ല്‍ ധനമന്ത്രിയായിരിക്കെ പാര്‍ലമെന്റിലെ ആദ്യ പ്രസംഗത്തില്‍, പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ വിക്ടര്‍ ഹ്യൂഗോയെ ഉദ്ധരിച്ച് മന്‍മോഹന്‍ നടത്തിയ പ്രസംഗം അത്തരത്തിലുള്ളതായിരുന്നു. ''ഭൂമിയിലെ ഒരു ശക്തിക്കും ഒരു ആശയത്തെ അതിന്റെ സമയം വന്നാല്‍ തടയാനാവില്ല. നാം ഏറ്റെടുത്ത ദീര്‍ഘവും കഠിനവുമായ യാത്രയില്‍ മുന്നില്‍ കിടക്കുന്ന പ്രതസന്ധിയെ വിലകുറച്ചുകാണുന്നില്ല. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യയുടെ ഉയര്‍ച്ച അത്തരമൊരു ആശയമാണ്. ലോകമെങ്ങും ഇതു വ്യക്തമായി കേള്‍ക്കട്ടെ. ഇന്ത്യ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു. നാം മറികടക്കും- സിങ് പറഞ്ഞു. ചരിത്രപ്രസിദ്ധമായ മന്‍മോഹന്‍ സിങ്ങിന്റെ ബജറ്റിനോടനുബന്ധിച്ചുള്ള ഈ പ്രസംഗം ഇന്ത്യന്‍ സാമ്പദ്ഘടനയുടെ നാഴികക്കല്ലാണ്.

മോദി പ്രധാനമന്ത്രിയായ ശേഷം നടപ്പാക്കിയ നോട്ട് നിരോധനത്തോടുള്ള മന്‍മോഹന്റെ പ്രതികരണം അതിരീക്ഷമായിരുന്നു. 'സംഘടിത കൊള്ള, നിയമവിധേയ വിഡ്ഢിത്തം' എന്നുള്‍പ്പെടെയുള്ള വിശേഷണങ്ങളാണ് മന്‍മോഹന്‍ നോട്ട് നിരോധനത്തെക്കുറിച്ച് പറയാന്‍ ഉപയോഗിച്ചത്. നോട്ടുനിരോധനവും മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതും സമ്പദ്‌വ്യവസ്ഥയ്ക്ക് ഇരട്ട പ്രഹരമാണെന്നും മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ചു. രണ്ടും സത്യമാണെന്ന് പിന്നീട് വ്യക്തമായി.


2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങുകയും പരാജയത്തിന്റെ പാപഭാരം മുഴുവന്‍ മന്‍മോഹന്‍ സിങിന് ഏറ്റെടുക്കേണ്ടി വരികയും ചെയ്ത കാലം. പടിയിറങ്ങും മുമ്പ് നടത്തിയ പ്രസംഗത്തില്‍ മന്‍മോഹന്‍ പറഞ്ഞു: 'എന്റെ ജീവിതവും എന്റെ ഭരണകാലവും ഒരു തുറന്ന പുസ്തകമാണ്. പത്ത് വര്‍ഷം മുമ്പ്, ഈ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചപ്പോള്‍, ഉത്സാഹം എന്റെ ഉപകരണമായും സത്യം എന്റെ വഴികാട്ടിയായുമാണ് ഞാന്‍ തെരഞ്ഞെടുത്തത്. നമ്മുടെ മഹത്തായ ഈ രാജ്യത്തെ സേവിക്കുന്നതില്‍ ഞാന്‍ എല്ലായ്‌പ്പോഴും പരമാവധി ശ്രമിച്ചിട്ടുണ്ട്. തന്റെ കാലത്തെ ഒരിക്കല്‍ രാജ്യം വിലയിരുത്തുകയും തങ്ങള്‍ ചെയ്ത കാര്യങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യും.' പറഞ്ഞത് അച്ചട്ടായിരുന്നു. ഏറെക്കാലം കഴിയും മുമ്പ് തന്നെ ഒരിക്കല്‍ മന്‍മോഹനെ തള്ളിക്കഞ്ഞവരെല്ലാം അദ്ദേഹത്തിന്റെ നിലപാടുകളെ വാഴ്ത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. നോട്ടുനിരോധനകാലത്ത് സംഘടിത കൊള്ളയെന്ന അദ്ദേഹത്തിന്റെ വാക്ക് രാജ്യത്ത് അലയടിച്ചു.

ശാന്തമായ വദനങ്ങളും പതിഞ്ഞ ശബ്ദവും ശക്തമായ നിലപാടുകളുമായിരുന്നു മന്‍മോഹന്‍ സിങിന്റെ കരുത്ത്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പരിഷ്‌ക്കരിച്ചതില്‍ മന്‍മോഹന്‍ സിങിനോളം കരുത്തുറ്റ മറ്റൊരു നേതാവുണ്ടായിട്ടില്ല. 1991ല്‍ നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായി മന്‍മോഹന്‍ ചുമതലയേല്‍ക്കുമ്പോള്‍, ഇന്ത്യ കടുത്ത ബാലന്‍സ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധിയിലായിരുന്നു. വിദേശനാണ്യ കരുതല്‍ ശേഖരം അപകടകരമാംവിധം കുറവായിരുന്നു. രാജ്യത്തിന് ധീരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമായ ഘട്ടത്തിലാണ് മന്‍മോഹന്‍ അതിന് തയ്യാറാകുന്നത്. ഭരണകൂട നിയന്ത്രിത, സംരക്ഷണവാദ മാതൃകയില്‍ നിന്ന് മാറി കൂടുതല്‍ കമ്പോളാധിഷ്ഠിതവും ഉദാരവല്‍ക്കരിച്ചതുമായ ചട്ടക്കൂടിലേക്ക് അവര്‍ വിപ്ലവകരമായ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഒരു പരമ്പരയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കാനും ഇന്ത്യയുടെ സാമ്പത്തിക സാധ്യതകള്‍ ഉയര്‍ത്തിക്കൊണ്ട് വരാനും അവ സഹായിച്ചു. ഇതിന്റെ തുടര്‍ച്ചയായിരുന്നു മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായ ശേഷമുണ്ടായത്. പ്രതിവര്‍ഷം ഏകദേശം 34 ശതമാനം എന്ന നിലയില്‍ തളര്‍ന്നിരുന്ന ജി.ഡി.പി വളര്‍ച്ചാ നിരക്ക് മന്‍മോഹന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ശരാശരി 7.7 ശതമാനമായിരുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ കെട്ടിടം ഉറപ്പിച്ചത് മന്‍മോഹന്‍ സിങായിരുന്നു. വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി തുടങ്ങി ഒന്നാം മന്‍മോഹന്‍ സര്‍ക്കാറിന്റെ കിരീടത്തിലെ പൊന്‍തൂവലുകള്‍ നിരവധിയാണ്. എന്നാല്‍, രണ്ടാം യു.പി.എ സര്‍ക്കാര്‍ അഴിമതിയാരോപണത്തില്‍ മുങ്ങിയത് അദ്ദേഹത്തിന്റെ ജനപ്രീതി കുറച്ചു.

കൂട്ടുകക്ഷി സര്‍ക്കാറിന്റെ പരിമികള്‍ മന്‍മോഹനെ വേട്ടയാടിയ കാലമായിരുന്നു അത്. ഒരു അഴിമതിയിലും അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന് പഴികേള്‍ക്കേണ്ടിവരികയും വ്യവഹാരങ്ങളെ നേരിടേണ്ടി വരികയും ചെയ്തു.

സോണിയാഗാന്ധിയുടെ പാവയെന്നായിരുന്നു മന്‍മോഹന്‍ സിങിനെ പ്രതിപക്ഷം ആക്ഷേപിച്ചിരുന്നത്. നിലപാടുകളില്ലാത്തയാളെന്ന് ബി.ജെ.പി അദ്ദേഹത്തെ പരിഹസിച്ചു. എന്നാല്‍, അമേരിക്കയുമായുള്ള ആണവക്കരാര്‍ വിഷയത്തില്‍ അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകള്‍ യഥാര്‍ത്ഥ മന്‍മോഹന്‍ സിങിനെ രാജ്യത്തിന് കാട്ടിക്കൊടുത്തു. ഇടതുപക്ഷം സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയും സര്‍ക്കാര്‍ വീഴുന്ന സാഹചര്യമുണ്ടാകുകയും ചെയ്തിട്ടും സോണിയയടക്കമുള്ള നേതാക്കള്‍ പിന്‍മാറാന്‍ ആവശ്യപ്പെട്ടിട്ടും മന്‍മോഹന്‍ പിന്‍മാറിയില്ല. അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ സഹായത്തോടെ ചില കക്ഷികളെ ആണവ കരാറിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ മന്‍മോഹന് കഴിഞ്ഞു. എന്നിരുന്നാലും, ഇടതുപാര്‍ട്ടികള്‍ കരാറിനെ ശക്തമായി എതിര്‍ക്കുകയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍, സര്‍ക്കാര്‍ വീണില്ല. സമാജ് വാദി പാര്‍ട്ടി പിന്തുണയോടെ സര്‍ക്കാര്‍ അവിശ്വാസപ്രമേയത്തെ അതിജീവിച്ചു. അമേരിക്കയുമായുള്ള കരാര്‍ ഇന്ത്യയെ ഉത്തരവാദിത്തമുള്ള ആണവശക്തിയായി സ്ഥിരീകരിക്കുക മാത്രമല്ല, സിവിലിയന്‍ പ്രോഗ്രാമുകള്‍ക്കുള്ള സാങ്കേതികവിദ്യയില്‍ ഇന്ത്യയെ സഹായിക്കാനും യു.എസിനെ അനുവദിച്ചു. ഈ കരാര്‍ തന്നെ പിന്നീട് ഇടതുപാര്‍ട്ടികള്‍ക്കകത്ത് വിള്ളലിന് കാരണമായതും ആണവക്കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചതിനെ പല ഇടതു നേതാക്കളും വിമര്‍ശനമുന്നയിച്ചതും ചരിത്രം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂ ഇയർ സെയിൽ പ്രഖ്യാപിച്ച് ആകാശ എയർ; 1,599  രൂപ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം

National
  •  10 hours ago
No Image

സന്തോഷ് ട്രോഫി; ജമ്മു കശ്മീരിനെ വീഴ്ത്തി കേരളം സെമിയിൽ

Football
  •  10 hours ago
No Image

പാര്‍ലമെന്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

National
  •  10 hours ago
No Image

കെഎസ്ഇബിയുടെ  494.28 കോടിയുടെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

ഡോ.മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ; കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പകുതി ദിവസം അവധി, രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

National
  •  11 hours ago
No Image

ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഒരുക്കുന്നവരാണോ? എങ്കില്‍ ഈ ചെടികള്‍ അടുപ്പിക്കരുത്

Health
  •  12 hours ago
No Image

ഡി.എം.ഒമാരുടെ കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്; ഡോ. രാജേന്ദ്രന്‍ കോഴിക്കോട് ഡി.എം.ഒ ആയി തുടരും

Kerala
  •  12 hours ago
No Image

പുതുവത്സരത്തില്‍ കൊച്ചിയില്‍ രണ്ട് പാപാപ്പാഞ്ഞിയേയും കത്തിക്കാം; ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  12 hours ago
No Image

'ചോറ് ഇവിടെയും കൂറ് അവിടെയും, യോജിക്കാനാവില്ല; തൃശൂര്‍ മേയര്‍ക്കെതിരെ സുനില്‍കുമാര്‍, മറുപടി നല്‍കി എം.കെ വര്‍ഗീസ്

Kerala
  •  13 hours ago
No Image

1977ന് ശേഷം വീണ്ടും അത് സംഭവിച്ചു; മെൽബണിൽ നിർഭാഗ്യവാനായി ജെയ്‌സ്വാൾ

Cricket
  •  14 hours ago