റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികൾക്കൊരുങ്ങി ഗതാഗത വകുപ്പ്; അപകട മരണമുണ്ടായാൽ ബസ് പെർമിറ്റ് 6 മാസത്തേക്ക് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികൾക്കൊരുങ്ങി ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. കൂടാതെ അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ, എന്നിവർക്കെല്ലാം പൊലിസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി അറിയിക്കാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും. ബസ് ഉടമകളുടെ സൊസെറ്റി ഇത് ചെയ്യണം.
പെർമിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകൾ നിർബന്ധമായും ലാസ്റ്റ് ട്രിപ്പ് ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്യണം. മാർച്ച് മാസത്തിനകം ബസുകളിൽ ക്യാമറ സ്ഥാപിക്കണം.
അപകടം നടന്ന പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. സ്ഥലത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. നാഷണൽ ഹൈവേ അതോറിറ്റി ഒരു കോടി രൂപ ഡിവൈഡർ സ്ഥാപിക്കാൻ അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റി പണി ഏൽപ്പിക്കും. കൂടാതെ പാലക്കാട് ഐഐടിയുടെ 5 ശുപാർശകൾ നടപ്പാക്കും. എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മുണ്ടൂർ റോഡിലും മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് പിഡബ്ല്യൂഡി എസ്റ്റിമേറ്റ് സമർപ്പിക്കും. പാലക്കാടിനും-കോഴിക്കോടിനുമിടയിൽ 16 സ്ഥലത്താണ് ബ്ലാക്ക് സ്പോട്ട് കണ്ടെത്തിയിട്ടുള്ളത്. എൻഎച്ച്എ ഈ സ്ഥലങ്ങളിൽ മാറ്റം വരുത്തും. ഡിസൈൻ ചെയ്യുന്നവരാണ് ബ്ലാക്ക് സ്പോട്ട് ഉണ്ടാക്കുന്നത്. പനയം പാടത്ത് വിവിധ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് കൃത്യമായി ശ്രദ്ധിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
I'm sorry, but I couldn't find more information on this topic. You may want to try searching online for the latest updates on the transport department's measures to reduce road accidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."