HOME
DETAILS

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

  
Web Desk
December 02 2024 | 12:12 PM

There was no evidence of money being smuggled in the trolley bag Special branch report no further investigation

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചെന്ന പരാതിയില്‍ തെളിവില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പെട്ടിയില്‍ പണം എത്തിച്ചെന്ന് കണ്ടെത്താനായില്ലെന്നും തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും അന്വേഷണ സംഘം പാലക്കാട് എസ്.പിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പണം കടത്തിയെന്നാണ് സിപിഎമ്മും ബിജെപിയും ആരോപിച്ചത്. തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയായിരുന്നു.

രാത്രി 12.10ന് സൗത്ത്, നോര്‍ത്ത് പൊലിസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തി റെയ്ഡ് നടത്തിയത് വന്‍ വിവാദമായിരുന്നു. 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി റെയ്ഡിനു ശേഷം അറിയിച്ചിരുന്നു. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലിസ് പരിശോധനക്കെത്തിയത് വിവാദങ്ങള്‍ക്കു തിരികൊളുത്തി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരില്ലാതെ പൊലിസ് സംഘം പരിശോധനക്ക് എത്തിയത് വന്‍ വിമര്‍ശനത്തിനാണ് വഴിവെച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനന, മരണ സർട്ടിഫിക്കറ്റുകൾ അബ്ഷർ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കി സഊദി

Saudi-arabia
  •  a few seconds ago
No Image

കുട്ടിയെ കൊന്നത് താനല്ല, ചികിത്സ വേണമെന്ന് പ്രതി; ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍

Kerala
  •  17 minutes ago
No Image

ആ ലീഗിനേക്കാൾ മികച്ചത് സഊദി പ്രൊ ലീഗ് തന്നെയാണ്: റൊണാൾഡോ

Football
  •  26 minutes ago
No Image

ആറ്റിങ്ങലില്‍ വിരണ്ടോടിയ കാള കുത്തി വീഴ്ത്തി; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

Kerala
  •  33 minutes ago
No Image

യുഎഇയില്‍ അപൂര്‍വ മസ്തിഷ്‌ക കാന്‍സറുമായി പോരാടി യുവ ഫുട്‌ബോള്‍ താരം, അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും കളിക്കളത്തില്‍ | Footballer battles rare brain cancer, returns to field after 5 years

uae
  •  an hour ago
No Image

ചെന്നൈ ഇതിഹാസം വീണു; ടി-20യിൽ ചരിത്രനേട്ടവുമായി റാഷിദ് ഖാൻ

Cricket
  •  an hour ago
No Image

പത്തനംതിട്ട പൊലിസ് മര്‍ദ്ദനത്തില്‍ വകുപ്പുതല നടപടി; എസ്.ഐ ജിനുവിന് സ്ഥലംമാറ്റം

Kerala
  •  an hour ago
No Image

ക്ലാസ്മുറിയില്‍ വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന വീഡിയോ വൈറല്‍; രാജി സന്നദ്ധത അറിയിച്ച് അധ്യാപിക

National
  •  an hour ago
No Image

മന്ത്രി ശിവന്‍കുട്ടിയുടെ മകന്‍ വിവാഹിതനായി

Kerala
  •  2 hours ago
No Image

മഹാകുംഭമേളയില്‍ പങ്കെടുത്ത് നരേന്ദ്രമോദി; ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി

National
  •  2 hours ago