HOME
DETAILS

ദേശീയ ദിനം: കുവൈത്തില്‍ അഞ്ചുദിവസത്തെ അവധി| Holiday day in Kuwait 

  
February 05 2025 | 04:02 AM

Five days holiday National day in Kuwait

കുവൈത്ത് സിറ്റി: 2025 ലെ ദേശീയ, വിമോചന ദിനങ്ങള്‍ പ്രമാണിച്ച് കുവൈത്ത് ഔദ്യോഗിക അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25, 26, 27 (ചൊവ്വ, ബുധന്‍, വ്യാഴം) എന്നീ ദിവസങ്ങളിലാണ് അവധിയുള്ളത്. ഇതിന് പുറമെ വാരാന്ത്യ അവധികള്‍ കൂടി പ്രഖ്യാപിക്കുന്നതോടെ കുവൈത്തില്‍ ഫലത്തില്‍ അഞ്ചുദിവസത്തെ അവധി ലഭിക്കും. രാജ്യത്ത് വെള്ളിയും ശനിയും സാധാരണ വാരാന്ത്യ അവധിദിനങ്ങളാണ്. അതിനാല്‍ മാര്‍ച്ച് രണ്ട് (ഞായറാഴ്ച) ആയിരിക്കും ജോലി പുനരാരംഭിക്കുക.

'പൊതു അവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അധികാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉള്ളതാണ്. എന്നാല്‍ ഒറ്റ പ്രവൃത്തി സമയമുള്ള സ്ഥാപനങ്ങള്‍ സ്വന്തം ഷെഡ്യൂളുകള്‍ തീരുമാനിക്കണം- സര്‍ക്കാര്‍ നടത്തുന്ന KUNA വാര്‍ത്താ ഏജന്‍സി വെബ്‌സൈറ്റിലെ പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്ന പ്രതിവാര യോഗത്തില്‍ മന്ത്രിമാരുടെ കൗണ്‍സില്‍ ആണ് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചത്.

ഫെബ്രുവരി 25, 26 ദിവസങ്ങളില്‍ ആണ് ദേശീയ, വിമോചന ദിനങ്ങള്‍. രാജ്യം ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പിടിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും ഇറാഖ് അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്റെയും ഓര്‍മയ്ക്കായാണ് ഈ ദിവസങ്ങളില്‍ കുവൈത്ത് ദേശീയവിമോചനദിനം ആചരിക്കുന്നത്.

കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍അഹ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങോടെ കഴിഞ്ഞദിവസം രാജ്യത്തിന്റെ 64ാമത് ദേശീയ ദിനത്തിന്റെയും 34ാമത് വിമോചന ദിനത്തിന്റെയും ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. സെലിബ്രേഷന്‍ ഓഫ് നാഷനല്‍ ഹോളിഡേഴ്‌സ് ആന്‍ഡ് ഒക്കേഷനല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് 70 ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. 

2025ല്‍ കുവൈത്തിനെ അറബ് സാംസ്‌കാരിക, മാധ്യമ തലസ്ഥാനമായി നാമകരണം ചെയ്തതോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. കുവൈത്തില്‍ ഫെബ്രുവരി പൊതുവേ ആഘോഷങ്ങളുടെ നാളുകളാണ്. 'ഹലാ ഫെബ്രുവരി' എന്ന പേരിലാണ് രാജ്യവ്യാപകമായി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. ഇക്കുറി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ 'യാ ഹാല' ഷോപ്പിങ് ഫെസ്റ്റിവലും ഒരുക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായി നടത്തുന്ന 'യാ ഹാല' ഷോപ്പിങ് ഫെസ്റ്റിവല്‍ മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും. 


Kuwait kicks off National Day celebrations with a flag-hoisting ceremony

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ ആത്മഹത്യ: റാ​ഗിങ് പരാതിയിൽ അന്വേഷണം ആരംഭിച്ചു, ആരോപണ വിധേയരായ കുട്ടികളുടെ മൊഴിയെടുക്കും 

Kerala
  •  3 hours ago
No Image

പുനരധിവാസം, ഗസ്സ പുനര്‍നിര്‍മാണം....രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തുടക്കമായെന്ന് ഹമാസ് 

International
  •  4 hours ago
No Image

അധികാരത്തുടര്‍ച്ചയോ അട്ടിമറിയോ; ഡല്‍ഹി ഇന്ന് പോളിങ് ബൂത്തില്‍; ജനവിധി 70 സീറ്റുകളില്‍    

National
  •  4 hours ago
No Image

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ഒരാള്‍ മരിച്ചു

Kerala
  •  5 hours ago
No Image

മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ഹോട്ടല്‍ ഉടമ ദേവദാസന്‍ പിടിയില്‍

Kerala
  •  6 hours ago
No Image

ആംബുലന്‍സും കോഴി ലോഡുമായി വന്ന ലോറിയും കൂട്ടിയിടിച്ചു; രോഗിയും ഭാര്യയും മരിച്ചു

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-04-02-2025

latest
  •  14 hours ago
No Image

സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി

Saudi-arabia
  •  14 hours ago
No Image

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

Kerala
  •  14 hours ago
No Image

ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന 

Saudi-arabia
  •  15 hours ago