HOME
DETAILS
MAL
മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്
ADVERTISEMENT
November 14 2024 | 13:11 PM
ഷാര്‍ജ: മലയാളികള്‍ ഉള്‍പ്പെടെ 200 വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്. കുറഞ്ഞ ശമ്പളത്തില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഷാര്‍ജയില്‍ നിന്നും ബസില്‍ മക്കയിലെത്തി, ഉംറ നിര്‍വഹിക്കുന്ന സംഘം മദീനയും ചരിത്രപ്രസിദ്ധ സ്ഥലങ്ങളും സന്ദര്‍ശിച്ച് 10 ദിവസത്തിനുശേഷം മടങ്ങിയെത്തും. യാത്ര, താമസം, ഭക്ഷണം, വീസ തുടങ്ങിയ എല്ലാ ചെലവുകളും സംഘടന വഹിക്കും. 5000 പേര്‍ 5 വര്‍ഷത്തിനിടെ പദ്ധതിയിലൂടെ ഉംറ നിര്‍വഹിച്ചെന്ന് അധികൃതര്‍ പറഞ്ഞു.
Sharjah's charity initiative provides complimentary Umrah services to expatriate workers, including Malayalis, promoting their spiritual well-being.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."