കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി
കൊച്ചി: കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. രാവിലെ 8.45 ന് ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ സീറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ടിഷ്യു പേപ്പറിലാണ് ബോംബ് വെയ്ക്കുമെന്ന ഭീഷണി സന്ദേശം ഉണ്ടായിരുന്നത്. രാവിലെ 9.30 ന് തിരികെ ഡല്‍ഹിക്ക് പോകേണ്ടതായിരുന്നു വിമാനം, എന്നാല്‍ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്തിലും വിമാനത്താവളത്തിലും വിശദമായ പരിശോധന നടത്തി. എന്നാല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തിയ പരിശോധനയില്‍ സംശയകരമായി യാതൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പകല്‍ 11 മണിയോടെ വിമാനം ഡല്‍ഹിക്ക് പുറപ്പെട്ടു. സംഭവത്തിന് പിന്നാലെ ടിഷ്യു പേപ്പറില്‍ ഭീഷണി സന്ദേശം എഴുതിവെച്ചയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
An Air India flight arriving in Kochi has received a bomb threat, prompting emergency landing procedures ¹. This incident is part of a series of fake bomb threats targeting multiple flights, including Air India, Indigo, and Vistara, with over a dozen incidents reported this week ². The threats have caused disruptions and heightened security measures
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."