ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍
ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ ദേശീയ ചിഹ്നങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഒമാന്‍ അധികൃതര്‍. ഒമാന്‍ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ 2024 നവംബര്‍ 13നാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
🚫يُمنع منعًا باتًّا استخدام الشِّعار السُّلطاني وصور القصور العامرة والجوامع السُّلطانية على المنتجات التجارية. ويمكن الحصول على تصريحٍ خاص من الوزارة لاستخدام بعض الصور والشِّعارات، وستتخذ الوزارة الإجراءات القانونية اللازمة حِيال المخالفين. pic.twitter.com/Qgw7kQygUF
— وزارة التجارة والصناعة وترويج الاستثمار - عُمان (@Tejarah_om) November 13, 2024
അമ്പത്തിനാലാമത് ഒമാന്‍ നാഷണല്‍ ഡേ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് മന്ത്രാലയം മുന്നറിയിപ്പ് പുറത്തിറക്കിയത്. ഒമാന്‍ ദേശീയ ചിഹ്നങ്ങള്‍, അടയാളങ്ങള്‍ എന്നിവ വാണിജ്യ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഒമാന്‍ ദേശീയ ചിഹ്നങ്ങള്‍, അടയാളങ്ങള്‍ എന്നിവ വാണിജ്യ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ഇകോമേഴ്‌സ് ലൈസന്‍സ് നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
Oman's authorities have issued a warning against using national emblems, logos, and symbols without permission, emphasizing the importance of protecting intellectual property and preserving national identity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."