HOME
DETAILS

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

  
November 08 2024 | 12:11 PM

complaint-that-rotted-rice-was-distributed-to-mundakai-churalmala-disaster-victims-chief-minister-orders-vigilance-investigation-latest

തിരുവനന്തപുരം: മേപ്പാടി ഗ്രാമപഞ്ചാത്തില്‍ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. 

മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.

പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്ന് ആരോപിച്ച് ദുരന്തബാധിതര്‍ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് ഡിവൈഎഫ്‌ഐയും ബിജെപിയും നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പഞ്ചായത്തില്‍നിന്നു വിതരണം ചെയ്തത് പുഴുവരിച്ച് പ്രാണികള്‍ നിറഞ്ഞതും കേടുവന്നതുമായ ഭക്ഷ്യധാന്യങ്ങളും പഴഞ്ചന്‍ വസ്ത്രങ്ങളുമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

അഞ്ച് ഭക്ഷ്യ കിറ്റുകളിലാണ് പുഴുവിനെ കണ്ടത്. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലാണ് ആരോപണം ഉയര്‍ന്നത്. അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍; യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടും

Kerala
  •  7 days ago
No Image

കുട്ടികളുണ്ടാവാന്‍ മന്ത്രവാദിയുടെ വാക്കുകേട്ട് കോഴിക്കുഞ്ഞിനെ വിഴുങ്ങി; യുവാവ് ശ്വാസംമുട്ടി മരിച്ചു

National
  •  7 days ago
No Image

മോസ്‌കോയില്‍ സ്‌ഫോടനം; ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്ററി സംയുക്ത സമിതിക്ക് വിടുമെന്ന് അമിത്ഷാ, ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം

National
  •  7 days ago
No Image

മെക് 7 വിവാദത്തില്‍ പ്രതിഷേധം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Kerala
  •  7 days ago
No Image

ഏറ്റവും കൂടുതല്‍ വ്യൂവേഴ്‌സ് ഉള്ള 10 യൂടൂബ് വീഡിയോസ് ഇവയാണ്

Tech
  •  7 days ago
No Image

കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം; ഉന്തും തള്ളും, സംഘര്‍ഷം

Kerala
  •  7 days ago
No Image

ടയറിന്റെ ഭാഗം റണ്‍വേയില്‍; ബഹ്‌റൈനിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശേരിയില്‍ തിരിച്ചിറക്കി

Kerala
  •  7 days ago
No Image

'രാമന്റേയും കൃഷ്ണന്റേയും ബുദ്ധന്റേയും ആചാരങ്ങളാണ് ഇന്ത്യയില്‍ നിലനില്‍ക്കുക, ബാബറിന്റെ പാരമ്പര്യമല്ല'  വിദ്വേഷ പ്രസംഗവുമായി യോഗി നിയമസഭയില്‍

National
  •  7 days ago
No Image

ഇന്ത്യയിലെ GAILമായി അഞ്ച് വര്‍ഷത്തെ എല്‍.എന്‍.ജി വിതരണ കരാറില്‍ ഒപ്പുവച്ച് ഖത്തര്‍

qatar
  •  7 days ago