ഏറ്റവും കൂടുതല്‍ വ്യൂവേഴ്‌സ് ഉള്ള 10 യൂടൂബ് വീഡിയോസ് ഇവയാണ്
പ്രായ വ്യത്യാസമില്ലാതെ ഏറ്റവും ജനകീയമായ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോം ആണ് യൂടൂബ്. 2005 ല്‍ തുടങ്ങിയതും ഇപ്പോള്‍ ഗൂഗിളിന്റെ ഉടമസ്ഥയില്‍ ഉള്ളതുമായ യൂടൂബ് ഇന്ന് ഏതൊരാളുടെയും ഒഴിച്ചുകൂടാനാകാത്ത മാധ്യമമാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഈ പ്ലാറ്റഫോം ഉപയോഗിച്ച് വീഡിയോകള്‍ അപ്ലോഡ് ചെയ്യാനും ഷെയര്‍ ചെയ്യാനും മറ്റുള്ളവരുടെ വീഡിയോകള്‍ കാണാനും കഴിയും. കഴിഞ്ഞ നാലഞ്ചുവര്‍ഷത്തിനുള്ളില്‍ ആണ് യൂടൂബിലെ വ്യൂവര്‍ഷിപ്പ് വലിയൊരു ചര്‍ച്ചയായതും സ്വാധീനഘടകമായതും. വ്യൂവേഴ്‌സിന് അനുസരിച്ച് റവന്യൂ കിട്ടുന്നതിനാല്‍ ഇതൊരു വരുമാനമാര്‍ഗമായി ഈയടുത്ത് പലരും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ വ്യൂവേഴ്‌സ് ലഭിച്ച 10 വീഡിയോസ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 2024 ഡിസംബര്‍ 17ലെ കണക്കാണ് വാര്‍ത്തക്ക് ഉപയോഗിച്ചത്.
1. ബേബി ഷാര്‍ക്ക് ഡാന്‍സ് (Baby shark Dance)
1500 വ്യൂവേഴ്‌സ് ആണ് ഈ വീഡിയോക്ക് ഉള്ളത്. 2024 ലെ ഏറ്റവും അതികം സെര്‍ച്ച് ചെയപ്പെട്ട യൂട്യൂബ് വീഡിയോ ആണ് ഇത്. കുട്ടികള്‍ക്കായി ഉണ്ടാക്കിയ ഈ ഗാനം ആലപിച്ചത് കൊറിയന്‍ അമേരിക്കന്‍ സിങ്ങര്‍ 'ഹോപ്പ് സെജിയന്‍ ' ( Hope segoine) ആണ്. 4.4 കോടി ലൈക്ക് ആണ് ഈ ഗാനത്തിന് ഉള്ളത്.
2.ഡെസ്പസിതോ (Decpacito )
854 കോടി കാഴ്ചക്കാര്‍ ആണ് ഈ വിഡിയോക്ക് ഉള്ളത്. യുവ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ( justin Beiber) ആണ് ഈ ഗാനം ആലപിച്ചത്. 2017 ജനുവരി 13ന് പുറത്തിറക്കിയ ഈ ഗാനം ലുയിസ് ഫോന്‍സി ആണ് എഴുതിയത്.
3. 'ജോണി ജോണി യെസ് പപ്പ'' (johny johny yes papa )
686 കോടി വ്യൂവേഴ്‌സ് ആണ് ഈ വീഡിയോക്കുള്ളത്. കുട്ടികള്‍ക്ക് വേണ്ടി ആലഭിച്ച ഈ പാട്ട് ലോ ലോ കിഡ്‌സ് ( Loo Loo Kids) എന്ന ചാനല്‍ ആണ് പുറത്ത് വിട്ടത്. 1.9 കോടി ലൈക് ആണ് ഈ വിഡിയോക്ക് ലഭിച്ചത്.
4.ബാത്ത് സോങ് (Bath Song )
ഗാനം 658 കോടി ആളുകളാണ് കണ്ടത്. കുട്ടികള്‍ക്ക് ഉള്ളിലെ പരസ്പര ശുചിത്വത്തെ ആണ് ഈ ഗാനം കൊണ്ട് ഉദ്ദേശിക്കുന്നത്. കോകോ മേലോണ്‍ നഴ്‌സറി റൈയിം ( Cocomelon Nursery Rhyme) എന്നാ ചാനലില്‍ ആണ് ഈ ഗാനം അവതരിപ്പിച്ചത്.
5.ഷേപ്പ് ഓഫ് യു (shape of you)
ഗാനം 585 കോടി ആളുകള്‍ ആണ് കണ്ടത്.
എഡ്വാര്‍ഡ് ക്രിസ്റ്റോഫര്‍ ഷീരന്‍ (Edward Christopher Sheeran) എന്നാ ഇംഗ്ലീഷ് സിംഗര്‍ ആണ് 2017 ജനുവരി 6ന് ഈ ഗാനം പുറത്തിറക്കിയത്. 33 ദശലക്ഷം ലൈക് ആണ് ഈ വിഡിയോക്ക് ലഭിച്ചത്.
6. വക്കാ വക്കാ (waka waka)
എന്ന ഗാനം കേട്ടത് 400 കോടി ആളുകള്‍ ആണ്. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ തീം സോങ് ആയി കൊളംബിയന്‍ ഗായിക അയാ ശാക്കിറ (shakira) ആണ് ഗാനം ആലപിച്ചത്. ദിസ് ടൈം ആഫ്രിക്ക എന്നും ഈ ഗാനം അറിയപ്പെടുന്നു. 23 ദശലക്ഷം ലൈക് ആണ് യൂടൂബില്‍ ഈ ഗാനത്തിന് ലഭിച്ചത്.
7. കൗണ്ടിങ് സ്റ്റാര്‍സ് (counting stars)
എന്ന ഗാനം 400 കോടി ആളുകള്‍ ആണ് കണ്ടത്. അമേരിക്കന്‍ സിംഗറും എഴുത്തുകാരനും ആയ റയാന്‍ റ്റെഡര്‍ (Ryan Tedder) ആണ് ഈ ഗാനം പടിയത്. 18 ദശലക്ഷം ലൈക് ആണ് യൂടൂബില്‍ ഗാനത്തിന് ലഭിച്ചത്.
8.ഷുഗര്‍ (sugar)
400 ബില്യണ്‍ ആളുകള്‍ ആണ് ഇത് കണ്ടത്. മെറുണ്‍ 5 എന്ന യൂടൂബ് ചാനലിലുടെയാണ് ആളുകള്‍ ഈ ഗാനം കേട്ടത്. 16 ദശലക്ഷം ലൈക് ആണ് പാട്ടിന്‍ ആയി ലഭിച്ചത്.
9. ബാ ബാ ബ്ലാക്ക് ഷീപ് (Baa Baa Black sheep)
എന്ന ഗാനം 400 കോടി ആളുകള്‍ ആണ് കണ്ടത്.
കോകോമേലോണ്‍ നഴ്‌സറി ചാനലില്‍ ആണ് ഇതും വന്നത്. ഈ പാട്ടിന് ഒരുകോടി ലൈക്കും ലഭിച്ചിട്ടുണ്ട്.
10.സീ യൂ എഗൈന്‍ (see you again)
എന്ന ഗാനം കണ്ടത് 200 കോടി ആളുകള്‍ ആണ്. വിസ്സ് ഖലീഫ ആണ് ഈ ഇംഗ്ലീഷ് ഗാനം പടിയത്. 44 ദശലക്ഷം ലൈക് ആണ് ഈ വീഡിയോക്ക് ലഭിച്ചത്.
These are the 10 most viewed YouTube videos
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."