HOME
DETAILS

സംഭലില്‍ 'കണ്ടെത്തിയ' ക്ഷേത്രത്തിന്റെ പേരില്‍ വര്‍ഗീയപ്രചാരണം, പൊലിസ് ഭാഷ്യം തള്ളി പ്രദേശത്തെ ഹിന്ദുക്കള്‍; വാസ്തവം ഇതാണ്

  
വെബ് ഡെസ്‌ക്‌
December 17 2024 | 01:12 AM

Communal propaganda in the name of the temple discovered in Sambhal

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തീവ്രഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന സംഭല്‍ ഷാഹി മസ്ജിദിന് സമീപം കണ്ടെത്തിയ ക്ഷേത്രത്തിന്റെ പേരില്‍ പൊലിസും ജില്ലാ ഭരണകൂടവും നടത്തുന്ന വര്‍ഗീയപ്രചാരണം തള്ളി പ്രദേശത്തുകാര്‍. ഷാഹി മസ്ജിദിനോട് ചേര്‍ന്നുള്ള സ്ഥലമായ ഖഗ്ഗു സറായിയില്‍ ആണ് ചെറിയ ക്ഷേത്രം കണ്ടെത്തിയത്. ഷാഹി മസ്ജിദിന് താഴെയോ അതിന്റെ കോംപൗണ്ടിലോ അല്ല ക്ഷേത്രം ഉള്ളത്. പള്ളി സ്ഥിതിചെയ്യുന്ന ഗ്രാമത്തില്‍ വിജനവും ആള്‍പെരുമാറ്റവും ഇല്ലാതിരുന്ന സ്ഥലത്താണ് ക്ഷേത്രം കണ്ടെത്തിയത്. കെട്ടിടനിര്‍മിതിക്ക് പകരം വിഗ്രഹവും അടുത്ത് കിണറും ആണ് കണ്ടെത്തിയത്. അവ ശുദ്ധീകരിക്കുകയും പൂജനടത്തുകയുംചെയ്ത പൊലിസും ജില്ലാ ഭരണാധികാരികളും ഇതുസംബന്ധിച്ച് കൂടുതല്‍ പര്യവേക്ഷണംനടത്താന്‍ ആവശ്യപ്പെട്ട് പുരാവസ്ഥുവകുപ്പിന് കത്തയക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്രര്‍ പെന്‍സിയയും ജില്ലാ പൊലിസ് സൂപ്രണ്ട് കൃഷ്ണകുമാര്‍ ബിഷ്‌ണോയിയും ഇവിടെ പൂജ നടത്തുകയുംചെയ്തു. വിഗ്രഹത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയ പൊലിസ് ഇവിടെ സി.സി.ടി.വി കാമറയും സ്ഥാപിച്ചു.

ഇവിടത്തെ താമസക്കാരില്‍ ഭൂരിഭാഗവും മുസ്ലിംകളായതിനാല്‍ ക്ഷേത്രം അടച്ചുപൂട്ടുകയും അതിന്റെ ഭൂമി കൈയേറുകയുംചെയ്‌തെന്നതുള്‍പ്പെടെയുള്ള പ്രചാരണമാണ് നടക്കുന്നത്. 1978ല്‍ പ്രദേശത്തുണ്ടായ വര്‍ഗീയകലാപത്തെത്തുടര്‍ന്ന് ഇവിടെനിന്ന് ഹിന്ദുക്കള്‍ കൂട്ടമായി പലായനംചെയ്തതിനെത്തുടര്‍ന്ന് ക്ഷേത്രം മുസ്ലിംകള്‍ കൈയടക്കിയിരിക്കുയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ വാദം പ്രദേശത്തെ ഹിന്ദുക്കള്‍ തള്ളിക്കളഞ്ഞു. പ്രദേശത്ത് ഹിന്ദുക്കള്‍ താമസിക്കുന്നില്ലെങ്കിലും ക്ഷേത്രം തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നുവെന്ന് ഹിന്ദുക്കള്‍ അറിയിച്ചു. 2006 വരെ ക്ഷേത്രത്തില്‍ പൂജനടക്കുകയും ശുദ്ധീകരിക്കുകയും ചെയ്തുവരികയായിരുന്നുവെന്ന് അതിന്റെ പരിപാലകന്‍ ധര്‍മേന്ദ്ര റസ്‌തൊഗി പറഞ്ഞു. ക്ഷേത്രത്തിന് സമീപത്തെ ധര്‍മേന്ദ്രയുടെ ഭൂമിവിറ്റ് മറ്റൊരുപ്രദേശത്തേക്ക് വീട് മാറുമ്പോള്‍ ക്ഷേത്രം പൂട്ടിയാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.

ഖഗ്ഗു സറായിയിലെ സ്ഥലം ഞങ്ങള്‍ വിറ്റ് പോയെങ്കിലും ഇപ്പോഴും ക്ഷേത്രത്തിലേക്ക് വരാറുണ്ടെന്നും യാതൊരു തടസ്സവും നേരിടാറില്ലെന്നും സിറ്റി ഹിന്ദു സഭ നേതാവ് വിഷ്ണു ശരണ്‍ റസ്‌തൊഗി പറഞ്ഞു. വിഹ്രഗത്തിന് മുകളില്‍ മതില്‍ നിര്‍മിച്ച് മുസ്ലിംകള്‍ കൈയേറുകയാണുണ്ടായതെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞത്.

എന്നാല്‍, ക്ഷേത്രനിര്‍മിതികള്‍ സംരക്ഷിക്കുന്നതിനായി തങ്ങള്‍ തന്നെയാണ് മതില്‍നിര്‍മിച്ചതെന്നും ഒരാളും ക്ഷേത്രഭൂമി കൈയേറിയിട്ടില്ലെന്നും ധര്‍മേന്ദ്ര പറഞ്ഞു. ഇവിടെ ഭയക്കേണ്ട ഒന്നുമില്ല. ആര്‍ക്കും വരികയും പോകുകയുമാകാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രവും അതോടൊപ്പമുള്ള കിണറും ഉപയോഗിച്ചിരുന്നതായി നേരത്തെ ഇവിടെ താമസിച്ച പി. വെര്‍മയും സാക്ഷ്യപ്പെടുത്തി. 

ക്ഷേത്രം മുസ്ലിംകള്‍ അടച്ചുപൂട്ടുകയായിരുന്നുവെന്നും കൈയേറുകയായിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തുകയുണ്ടായി. അതേസമയം, പൊലിസും ജില്ലാ ഭരണകൂടവും തെറ്റിദ്ധാരണയും വ്യാജപ്രചാരണങ്ങളും നടത്തുകയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും സ്ഥലം എം.പിയുമായ സിയാഉര്‍റഹമാന്‍ ബര്‍ഖ് പറഞ്ഞു. റസ്‌തൊഗി കുടുംബം ആണ് ക്ഷേത്രം പൂട്ടിയതെന്നും താക്കോല്‍ ഇപ്പോഴും അവുടെ കൈവശമുണ്ടെന്നും പരിപാലനാവകാശവും അവര്‍ക്ക് തന്നെയാണെന്നും ബര്‍ഖ് പറഞ്ഞു.

ക്ഷേത്രത്തിന്റെ കാലപ്പഴക്കം അധികൃതര്‍ പരിശോധിച്ചുവരികയാണ്. അത് വ്യക്തമായാലുടന്‍ സൗന്ദര്യവല്‍കരണനടപടികള്‍ തുടങ്ങും. ക്ഷേത്രത്തിന് പുതിയ പേര് നല്‍കി സമ്പൂര്‍ണകെട്ടിടമായി ഇതിനെ വികസിപ്പിക്കുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വന്ദന മിശ്ര അറിയിച്ചു.

 

Communal propaganda in the name of the temple 'discovered' in Sambhal



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-23-12-2024

PSC/UPSC
  •  a day ago
No Image

വടകര; റോഡരികിൽ നിർത്തിയിട്ടിരുന്ന കാരവനിൽ 2 മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞു

Kerala
  •  a day ago
No Image

ഉത്തർപ്രദേശിൽ പട്ടാപ്പകൽ ജനസേവാ കേന്ദ്രത്തിൽ തോക്ക് ചൂണ്ടി കവർച്ച

Kerala
  •  a day ago
No Image

തൃക്കാക്കര; എൻസിസി ക്യാമ്പിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a day ago
No Image

തലസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

latest
  •  a day ago
No Image

വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

National
  •  a day ago
No Image

സംസ്ഥാനത്ത് ജനുവരി 22ന് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കും

Kerala
  •  a day ago
No Image

താലപ്പൊലിയ്ക്കായി ക്ഷേത്രത്തിൽ പോയ വയോധിക ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

ന്യൂ സൗത്ത് വെയിൽസിൽ 98 കം​ഗാരുക്കൾ വെടിയേറ്റു മരിച്ചു; 43കാരൻ പിടിയിൽ

International
  •  a day ago