HOME
DETAILS

പരിസ്ഥിതി സംരക്ഷകയും പത്മശ്രീ ജേതാവുമായ തുളസി ഗൗഡ അന്തരിച്ചു

  
December 16 2024 | 17:12 PM

Environmentalist and Padma Shri Awardee Tulasi Gowda Passes Away

ബെംഗളൂരു: പത്മശ്രീ ജേതാവ് തുളസി ഗൗഡ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. മരങ്ങള്‍ വച്ചുപിടിപ്പിച്ചതിലൂടെയാണ് തുളസി ഗൗഡ ശ്രദ്ധയാകര്‍ഷിച്ചത്.

ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ. 1944-ല്‍ ഹൊന്നല്ലി ഗ്രാമത്തില്‍ നാരായണ്‍-നീലി ദമ്പതികളുടെ മകളായാണ് ജനനം. 2021-ൽ തുളസി ഗൗഡയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. തുളസി ഗൗഡയുടെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.

ആറ് പതിറ്റാണ്ടിലേറെക്കാലം പരിസ്ഥിതി സംരക്ഷണത്തിനായി വലിയ സംഭാവനകള്‍ നല്‍കിയ തുളസി ഗൗഡ, ഈ കാലയളവിനുള്ളില്‍ നാല്‍പതിനായിരത്തിലധികം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അഗാധമായ അറിവുകള്‍ തുളസിക്കുണ്ടായിരുന്നു. ഇത് അവർ മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കിയിരുന്നു. കൂടാതെ ചെടികള്‍ വളരാന്‍ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള അറിവ് തുളസിക്കുണ്ടായിരുന്നു.

കഴിഞ്ഞ കുറെമാസങ്ങളായി പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്‌കാരം അങ്കോളയിലെ ജന്മഗ്രാമത്തില്‍ നടക്കും. പരിസ്ഥിതി രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡും തുളസിക്ക് ലഭിച്ചിട്ടുണ്ട്.

Renowned environmentalist and Padma Shri awardee Tulasi Gowda has passed away, leaving behind a legacy of dedication to environmental conservation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥിരം ടോള്‍ അനുവദിക്കില്ലെന്ന് സുപ്രിംകോടതി

National
  •  3 days ago
No Image

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ബിഎംഡബ്ല്യു കാറിന് തീ പിടിച്ചു; നാട്ടുകാർ ഇടപ്പെട്ടത്തിനാൽ വലിയോരു അപകടം ഒഴിവായി

Kerala
  •  3 days ago
No Image

ഗള്‍ഫ് തൊഴിലവസരങ്ങള്‍; യുവാക്കള്‍ക്ക് വമ്പന്‍ സാധ്യതകള്‍

uae
  •  3 days ago
No Image

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

National
  •  3 days ago
No Image

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

യുഎഇ ജോലികള്‍; ശമ്പളം കൂടാതെ ലഭിക്കുന്ന പ്രധാനപ്പെട്ട 7 കമ്പനി ആനുകൂല്യങ്ങള്‍

uae
  •  3 days ago
No Image

തിരുവനന്തപുരം;15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് ജവാന് ഗുരുതര പരിക്ക്

Kerala
  •  3 days ago
No Image

തോൽവികളിൽ കരകയറാതെ സിറ്റി

Football
  •  3 days ago
No Image

ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരായ സൈബർ ആക്രമണം; കേസെടുത്ത് എറണാകുളം സൈബർ പൊലീസ്

Kerala
  •  3 days ago
No Image

തങ്ങളുടെ കുട്ടികളെ ആക്രമിച്ചാല്‍ അതിന് ശക്തമായ തിരിച്ചടിയുണ്ടാകും; അബിൻ വർക്കി

Kerala
  •  3 days ago