'മരുഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക്': യു.എ.ഇ ബഹിരാകാശ മേഖലയിലെ നിക്ഷേപം 40 ബില്യണ്‍ ദിര്‍ഹത്തിലെത്തി
അബൂദബി: യു.എ.ഇയുടെ ബഹിരാകാശ മേഖലയിലെ നിക്ഷേപം 40 ബില്യണ്‍ ദിര്‍ഹത്തിലെത്തിയതായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. യുഎഇയുടെ ബഹിരാകാശ മേഖല ഈയടുത്ത കാലത്ത് വന്‍ പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ മേഖലയിലെ രാജ്യത്തിന്റെ നിക്ഷേപം 40 ബില്യണ്‍ ദിര്‍ഹമില്‍ എത്തിയതായും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ മരുഭൂമിയില്‍ നിന്ന് യാത്ര ആരംഭിച്ചു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഛിന്നഗ്രഹ വലയത്തിലേക്കും പോലും എത്താന്‍ ഞങ്ങള്‍ക്കായി. യുള്ള ഗവേഷണ വികസന ചെലവുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14.8 ശതമാനം വര്‍ധിപ്പിച്ചു. സ്വകാര്യമേഖലയുടെ ധനസഹായവും നിക്ഷേപവും 44.3 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. ചന്ദ്രന്‍, ചൊവ്വ, ഛിന്നഗ്രഹ വലയം എന്നിവയെ പര്യവേക്ഷണം ചെയ്യാന്‍ ലക്ഷ്യമിട്ട് അഞ്ച് ദേശീയ പദ്ധതികള്‍ക്ക് യു.എ.ഇ നേതൃത്വം നല്‍കുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ ശാസ്ത്രീയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിവുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞരെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍, പൊതുസ്വകാര്യ മേഖലകള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം വളര്‍ത്തിയെടുക്കുകയും നവീകരണത്തിന് നേതൃത്വം നല്‍കുകയും ചെയ്ത് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്..' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രിം സ്‌പേസ് കൗണ്‍സിലിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ ജാബര്‍, കായികമന്ത്രി ഡോ. അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍രി, സാമ്പത്തിക മന്ത്രി ഡോ. ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലാമ പങ്കെടുത്തു.
UAE space sector investment reached Dh40 billion says Sheikh Hamdan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."