HOME
DETAILS

ഇന്ത്യയിലെ GAILമായി അഞ്ച് വര്‍ഷത്തെ എല്‍.എന്‍.ജി വിതരണ കരാറില്‍ ഒപ്പുവച്ച് ഖത്തര്‍

  
December 17 2024 | 08:12 AM

Qatar signs five-year LNG supply deal with Indias GAIL

ദോഹ: ഇന്ത്യയുടെ പൊതുമേഖലാസ്ഥാപനമായ ഗെയിലുമായി അഞ്ച് വര്‍ഷത്തെ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) വിതരണ കരാറില്‍ ഒപ്പുവെച്ച് ഖത്തര്‍. 2025 മുതല്‍ 2030 വരെയാണ് കരാറിന്റെ കാവാവധി. കരാര്‍ പ്രകാരം ഖത്തര്‍ ഏപ്രില്‍ മുതല്‍ പ്രതിമാസം ഗെയ്‌ലിന് ഒരു ഷിപ്‌മെന്റ് എല്‍.എന്‍.ജി കയറ്റി അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

2030 ആവുമ്പോഴേക്കും ഇന്ത്യയുടെ ഊര്‍ജ മിശ്രിത വാതകത്തിന്റെ പങ്ക് ഉയര്‍ത്തുകയാണ് കരാറിലൂടെ ലക്ഷ്യം വെക്കുന്നത്. നിലവിലെ വാതകത്തിന്റെ പങ്ക് 6.5 ശതമാനത്തില്‍ നിന്നും 15 ശതമാനത്തോളം ഉയര്‍ത്താനാണ് ഇന്ത്യ പ്രധാനമായും ശ്രമിക്കുക. അതിനാല്‍ ഇന്ത്യ ഗ്യാസ് ഇറക്കുമതി കൂടുതല്‍ വര്‍ധിപ്പിക്കും. 

ഇതിനു പുറമെ വാതകത്തിന്റെ ദ്രവീകരണ ശേഷിയിലും വര്‍ദ്ധനവ് ഉണ്ടാക്കാന്‍ പദ്ധതി ലക്ഷ്യം വെക്കുന്നു. 2027 ഓടെ നിലവിലെ ദ്രവീകരണ ശേഷിയുടെ അളവ് 77 ദശലക്ഷത്തില്‍ നിന്നും പ്രതിവര്‍ഷം 142 ദശലക്ഷം ടണ്ണായി വികസിപ്പിക്കാനാകുമെന്നാണ് ഇന്ത്യ കരുതുന്നത്.

എല്‍.എന്‍.ജിയുടെ വിതരണത്തില്‍ മുന്‍ നിരയിലുള്ള അമേരിക്കയുമായുള്ള വ്യാപാരതല മത്സരം വര്‍ധിപ്പിക്കാനും ഖത്തറിന് ഈ പദ്ധതിയിലൂടെ സാധിക്കും. ഏഷ്യയിലും യൂറോപ്പിലും കൃത്യമായ സ്വാധീനം ചെലുത്താനും ഖത്തറിന് സാധിക്കും. ഇതിനകം തന്നെ ഖത്തര്‍ ഇന്ത്യയുടെ ഏറ്റവും വലിയ എല്‍.എന്‍.ജി കയറ്റുമതിക്കാരായി മാറി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെ പകുതി എല്‍.എന്‍.ജിയും ഖത്തറിന് തന്നെയാണ് നല്‍കിയിരുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ ഖത്തര്‍ എനര്‍ജിയും ഗെയിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Qatar signs five-year LNG supply deal with India's GAIL

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സപ്ലൈക്കോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയറിന് തുടക്കമായി; 13 ഇനത്തിന് സബ്‌സിഡി

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-22-12-2024

PSC/UPSC
  •  2 days ago
No Image

നാളെ നല്ലേപ്പള്ളി സ്‌കൂളിന് മുന്നില്‍ യുവജന സംഘടനകളുടെ പ്രതിഷേധ കരോള്‍

Kerala
  •  2 days ago
No Image

കുവൈത്ത്; 4 ദിവസത്തിനുള്ളില്‍ എഐ കണ്ടെത്തിയത് 4,122 ട്രാഫിക് നിയമ ലംഘനങ്ങള്‍

Kuwait
  •  2 days ago
No Image

അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിന് ആണവ വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള അനുമതി: കേന്ദ്ര ഊർജ്ജ മന്ത്രി

Kerala
  •  2 days ago
No Image

കോഴിക്കോട്; വാഹനങ്ങൾ തമ്മിലുരഞ്ഞു നടുറോഡിൽ കൂട്ടത്തല്ല്

Kerala
  •  2 days ago
No Image

തിരുവന്തപുരത്ത് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

ഹോ തിരിച്ചു വരവ്; ബ്ലാസ്റ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 days ago
No Image

ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു

National
  •  2 days ago
No Image

പി.പി അഫ്താബിന് അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാര്‍ഡ്

International
  •  2 days ago