HOME
DETAILS
MAL
മെക് 7 വിവാദത്തില്‍ പ്രതിഷേധം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു
December 17 2024 | 09:12 AM
കോഴിക്കോട്: മെക് 7 വ്യായാമ കൂട്ടായ്മയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോഴിക്കോട് നടുവണ്ണൂര്‍ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന അക്ബറലി കോയമ്പത്താണ് സി.പി.എം വിട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
അംഗത്വം എടുക്കാനായി ഡി.സി.സി ഓഫീസിലെത്തിയ അക്ബര്‍ അലിയെ പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
മെക് 7 നെതിരെ സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ സംശയനിഴലില്‍ നിര്‍ത്തിയ മെക് 7 വിവാദത്തിലൂടെ പി.മോഹനന് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത പ്രസതാവനയാണ് നടത്തിയതെന്ന് അക്ബര്‍ അലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."