കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം; ഉന്തും തള്ളും, സംഘര്‍ഷം
തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ എസ.്എഫ്.ഐ പ്രതിഷേധം. ക്യാമ്പസിലെ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധത്തിനിടെ പൊലിസുമായി ഉന്തും തള്ളുമുണ്ടായി. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സെനറ്റ് ഹാളിനകത്ത് നിന്ന് പുറത്തിറങ്ങാനായില്ല. സെനറ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കാനും ശ്രമമുണ്ടായി.
കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും പ്രവര്‍ത്തകരെ സത്യ പ്രതിജ്ഞ ചെയ്യാന്‍ പോലും വിസി സമ്മതിച്ചിട്ടില്ലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലേക്ക് എത്തുന്നത്. വി സി നിയമനങ്ങളില്‍ ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്നാണ് ഇടതുപക്ഷ സംഘടനകളുടെ ആരോപണം. പ്രതിഷേധം കടുത്തതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സര്‍വകലാശാല ആസ്ഥാനത്തിന് പുറത്ത് സംഘടിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധത്തിന് ഒടുവില്‍ സെമിനാര്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായാണ് പ്രതികരിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടും കയര്‍ത്താണ് സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."