കുട്ടികളുണ്ടാവാന്‍ മന്ത്രവാദിയുടെ വാക്കുകേട്ട് കോഴിക്കുഞ്ഞിനെ വിഴുങ്ങി; യുവാവ് ശ്വാസംമുട്ടി മരിച്ചു
റായ്പുര്‍: കുട്ടികളുണ്ടാകാന്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ആനന്ദ് കുമാര്‍ യാദവ് എന്ന 35 കാരനാണ് മരിച്ചത്.
ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലെ അംബികാപുരിലാണ് സംഭവം. വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും ആനന്ദിനും ഭാര്യയ്ക്കും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് മന്ത്രവാദിയെ സമീപിച്ചത്. കറുത്ത കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയാല്‍ കുട്ടികളുണ്ടാകുമെന്ന് മന്ത്രവാദി പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.മന്ത്രവാദിയുടെ നിര്‍ദ്ദേശം അതേപടി അനുസരിച്ച് കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ആനന്ദ് ബോധരഹിതനായി നിലത്തുവീണു. ഉടന്‍ അംബികാപുര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആനന്ദിന്റെ തൊണ്ടയില്‍ കുടുങ്ങിയ കോഴിക്കുഞ്ഞിനെ പോസ്റ്റുമോര്‍ട്ടത്തില്‍ പുറത്തെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."