കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; വാല്‍പ്പാറയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
തൃശൂര്‍: തമിഴ്നാട് വാല്‍പ്പാറ ഗജമുടി എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രന് (62) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കേ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്.
കഴിഞ്ഞ 10 നായിരുന്നു ആക്രമണം. ചന്ദ്രന് ഉള്‍പ്പടെ നാല് പേര്‍ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്നിടത്തേക്ക് ആനകള്‍ ഓടിക്കയറിയതിനെത്തുടര്ന്ന് ആളുകള്‍ ചിതറിയോടുകയായിരുന്നു. ഇതിനിടെ കാട്ടാന തുമ്പിക്കൈ കൊണ്ട് ചന്ദ്രനെ തട്ടുകയായിരുന്നു.
മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. കോതമംഗലം കുട്ടമ്പുഴ ഉരുളന്തണ്ണി എല്‍ദോസ് വര്‍ഗീസ് ആണ് കാട്ടാന ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടത്. എല്‍ദോസിനെ ആന മരത്തില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴിവിളക്കുകള്‍ പോലും ഇല്ലാത്ത ഈ സ്ഥലത്ത് ആന നില്‍ക്കുന്നത് എല്‍ദോസ് കണ്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."