അധികാരത്തുടര്‍ച്ചയോ അട്ടിമറിയോ; ഡല്‍ഹി ഇന്ന് പോളിങ് ബൂത്തില്‍; ജനവിധി 70 സീറ്റുകളില്‍
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ 70 സീറ്റുകളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1.56 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 13,766 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അരവിന്ദ് കെജ്‌രിവാള്‍,രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തുടങ്ങിയവര്‍ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്. അധികാര തുടര്‍ച്ച ലക്ഷ്യം വെച്ച് ആം ആദ്മി പാര്‍ട്ടി പോരാട്ടത്തിന് ഇറങ്ങിയതെങ്കില്‍ അട്ടിമറി പ്രഖ്യാപിച്ചാണ് കോണ്‍?ഗ്രസും ബി.ജെ.പിയും രം?ഗത്തിറങ്ങിയത്.
ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡല്‍ഹിയില്‍ വന്‍ വിജയം ആവര്‍ത്തിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോണ്‍ഗ്രസും ബി.ജെ.പിയും ലക്ഷ്യം വയ്ക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി,രാഹുല്‍ ഗാന്ധി,പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്.അതേസമയം അരവിന്ദ് കെജ്‌രിവാള്‍ എന്ന ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ച് ആയിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം.സൗജന്യ പ്രഖ്യാപനങ്ങള്‍ തന്നെയായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ആയുധം. യമുനയില്‍ ബിജെപി വിഷം കലര്‍ത്തുന്നു എന്നതടക്കമുള്ള ഗൗരവതരമായ നിരവധി ആരോപണങ്ങള്‍ കെജ്‌രിവാള്‍ ഉയര്‍ത്തി.
കഴിഞ്ഞ മരണ്ടു തവണയും ഡല്‍ഹി തൂത്തുവാരിയാണ് ആം ആദ്മി അധികാരത്തിലേറുന്നത്. അതേസയമ കഴിഞ്ഞ തവണ അധികാരമേറ്റതുമുതല്‍ കേന്ദ്രം കുരുക്കിയ അഴിമതിക്കെണിയിലാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍. ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ ജയില്‍വാസം വരെ അനുഭവിച്ചു കെജ്‌രിവാള്‍.
മദ്യനയ അഴിമതി, കെജ്‌രിവാളിന്റെ ആഡംബര ബംഗ്ലാവ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തുകയും, കൂടുതല്‍ സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചും ആണ് കോണ്‍ഗ്രസും ബിജെപിയും ആം ആദ്മി പാര്‍ട്ടിയെ നേരിട്ടത്.
ഇത്തവണ വിജയം നേടണം എന്ന വാശിയിലാണ് ബി.ജെ.പി. ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം ഡല്‍ഹിയിലെ വോട്ടര്‍മാരെ സ്വാധീനിച്ച പ്രതീക്ഷയും അവര്‍ക്കുണ്ട്.
അതേസമയം ദലിത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് മുന്നോട്ടുപോയത്. പത്തു വര്ഷത്തിന് ശേഷം തിരിച്ചു വരവിന്റെ ഒരു പ്രതീക്ഷയും പാര്‍ട്ടിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."