വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും
വ്യാവസായിക പങ്കാളിത്തം ശക്തമാക്കുന്നതിനും, പ്രധാനമേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുമായി ഇന്ത്യയും, സഊദി അറേബ്യയും കൈകോർക്കുന്നു.
Saudi Arabia, India Seek to Expand Industrial Partnerships.https://t.co/OTLrwoXK6Q#SPAGOV pic.twitter.com/ZGu8brKRUt
— SPAENG (@Spa_Eng) February 3, 2025
ഇതിന്റെ ഭാഗമായി സഊദി മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രി ആൻഡ് മിനറൽ റിസോഴ്സസ് ബന്ദർ അൽഖോറായ്‌ഫ് ഇന്ത്യൻ മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രി ആൻഡ് സപ്ലൈ ശ്രീ. പിയൂഷ് ഗോയലുമായി ന്യൂഡൽഹിയിൽ ചർച്ചകൾ നടത്തി. 2025 ഫെബ്രുവരി 3-ന് സഊദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യാവസായിക സഹകരണം, പങ്കാളിത്ത വിപുലീകരണം, സഊദി അറേബ്യയിലെ തന്ത്രപ്രധാന മേഖലകളുടെ വികസനത്തിനായി മെച്ചപ്പെട്ട നിക്ഷേപങ്ങളുടെ സമാഹരണം എന്നിങ്ങനെ പ്രധന വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്‌തു.
ഇന്ത്യയും, സഊദി അറേബ്യയും പുലർത്തുന്ന അതിശക്തമായ വാണിജ്യ, ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ബന്ദർ അൽഖോറായ്‌ഫ് സംസാരിച്ചു.
India and Saudi Arabia are enhancing their industrial partnerships, exploring avenues for cooperation in strategic sectors, and attracting quality investments to support mutual growth and prosperity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."