HOME
DETAILS

ഇത് എന്റെ ജീവിതത്തിലെ പുതിയ ഘട്ടമാണ്: പഴയ ടീമിലേക്കുള്ള മടങ്ങിവരവിൽ നെയ്മർ 

  
February 01 2025 | 04:02 AM

neymar share the happiness of the come back of santos club

സാന്റോസ്: ബ്രസീലിയൻ സൂപ്പർതാരം നെയ്മർ തന്റെ പഴയ ക്ലബായ സാന്റോസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അൽ ഹിലാലിലിനൊപ്പമുള്ള കരാർ അവസാനിപ്പിച്ചുകൊണ്ടാണ് നെയ്മർ ബ്രസീലിയൻ ക്ലബ്ബിലേക്ക് മടങ്ങിയത്. ഇപ്പോൾ തന്റെ ബാല്യകാല ടീമിലേക്ക് മടങ്ങിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നെയ്മർ. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തത്തിലാണ് നെയ്മർ ഇക്കാര്യം പറഞ്ഞത്. 

'അടുത്ത കുറച്ച് വർഷങ്ങളിൽ എനിക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ ഞാൻ സാൻ്റോസിനൊപ്പം ഉണ്ടാവും. നിങ്ങൾ ആരെ പിന്തുണച്ചാലും, ഞാൻ എന്താണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാമായിരിക്കും. നിങ്ങൾ എല്ലാവരും എന്നെ പിന്തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എൻ്റെ ജീവിതത്തിലെ ഒരു പുതിയ ഘട്ടം ആണിത്,' നെയ്മർ പറഞ്ഞു.

നെയ്മർ എന്ന പ്രതിഭയുടെ വളർച്ചയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ ടീമാണ് സാന്റോസ്. സാൻ്റോസിനായി 225 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ നെയ്മർ 136 ഗോളുകളും 64 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. ഇവിടെ നിന്നുമാണ് നെയ്മർ യൂറോപ്യൻ ഫുട്ബാളിലേക്ക് ചുവടുവച്ചത്. 2013ലായിരുന്നു നെയ്മർ സാന്റോസിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയത്. 

രണ്ട് വർഷത്തെ കരാറിൽ ആയിരുന്നു നെയ്മർ ബാഴ്സയിൽ എത്തിയത്. ഇവിടെ നിന്നും അവിസ്മരണീയമായ ഒരുപിടി മികച്ച നിമിഷങ്ങൾ സൃഷ്ടിച്ചെടുത്ത നെയ്മർ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നിലേക്ക് ചെക്കറുകയായിരുന്നു. ഇവിടെ നിന്നും സഊദി ക്ലബായ അൽ ഹിലാലിലേക്കാണ് നെയ്മർ കൂടുമാറിയത്. എന്നാൽ പരുക്ക് വില്ലനായി എത്തിയതോടെ അൽ ഹിലാലിനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. 

ഇതിനു പിന്നാലെ നെയ്മർ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഫുട്ബാളിൽ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയും ആയിരുന്നു. ഇപ്പോൾ നെയ്മർ പരുക്കിൽ നിന്നും മുക്തി നേടി തന്റെ പഴയ തട്ടകത്തിൽ വീണ്ടും മികച്ച പ്രകടനമാണ് നടത്തുമെന്നുതന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധന ശക്തമാക്കി യുഎഇ, ഒരു മാസത്തിനിടെ പിടിയിലായത് 6000 പേർ; പിടിക്കപ്പെടുന്നവർക്ക് കടുത്ത പിഴയും ആജീവനാന്ത പ്രവേശന വിലക്കും

uae
  •  a day ago
No Image

നാഷണൽ ക്രിയേറ്റിവിറ്റി ഒളിമ്പ്യാഡിന് റിയാദിൽ തുടക്കം 

Saudi-arabia
  •  a day ago
No Image

ഇംഗ്ലണ്ടിന്റെ അന്തകൻ ഇന്ത്യൻ ഏകദിന ടീമിലും; നെഞ്ചിടിപ്പോടെ ബട്ലറും സംഘവും

Cricket
  •  a day ago
No Image

എക്‌സ്‌ക്ലൂസീവ് ബിസിനസ് ക്ലാസ് ഓഫറുകൾ; വാർഷിക പ്രീമിയം സെയിൽ ആരംഭിച്ച് എത്തിഹാദ് എയർവേയ്‌സ്

uae
  •  a day ago
No Image

ലക്ഷ്യം കാർബൺ ബഹിർ​ഗമനം കുറക്കൽ; ഷാർജയുടെ നിരത്തുകൾ ഇനി ഹൈബ്രിഡ് ടാക്സികൾ ഭരിക്കും

uae
  •  a day ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാരാണെന്ന് തുറന്ന് പറഞ്ഞ് റൊണാൾഡോ

Football
  •  a day ago
No Image

തൃശൂരില്‍ വിരണ്ടോടിയ ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

Kerala
  •  a day ago
No Image

യുഎഇയിലെ ജനനനിരക്കില്‍ വന്‍ ഇടിവ്; വരും ദശകങ്ങളില്‍ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുമെന്ന് യുഎന്‍

uae
  •  a day ago
No Image

കോഴിക്കോട് അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

കൂടുതല്‍ സേവനങ്ങളുമായി പരിഷ്‌കരിച്ച മെട്രാഷ് ആപ്പ് പുറത്തിറക്കി ഖത്തര്‍

qatar
  •  a day ago