രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ പ്രതിക്കായി അഭിഭാഷകർ ആരും ഹാജരായില്ല, പ്രതി 14 ദിവസത്തേക്ക് റിമാൻഡിൽ
ബാലരാമപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിന്റെ അമ്മാവൻ ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹരികുമാറിന് വേണ്ടി അഭിഭാഷകർ ആരും കോടതിയിൽ ഹാജരായില്ല. ഹരികുമാറിനെ നെയ്യാറ്റിനകര സബ് ജയിലിലേക്ക് മാറ്റി.
കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ മഹിളാമന്ദിരത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയത് കൊണ്ടെന്നാണ് ഹരികുമാറിന്റെ മൊഴി. കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ പ്രതി അടിക്കടി മൊഴി മാറ്റുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.
ഹരികുമാർ വിദ്യാഭ്യാസം നേടിയിട്ടില്ല. മൂന്ന് വർഷം ആലപ്പുഴ ദേവീക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ. ഹരികുമാറിനെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി വൈകിട്ട് തെളിവെടുത്തിരുന്നു. ഹരികുമാറിന് മാനസികസ്വാസ്ഥ്യമുണ്ടെന്നും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നുമാണ് പൊലീസ് പറഞ്ഞു.
ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്ന വാർത്തയറിഞ്ഞാണ് നാടുണർന്നത്. പിന്നീട് നടത്തിയ തെരച്ചിലിൽ കുഞ്ഞിൻറെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും കണ്ടെത്തി. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞത്.
വീട്ടിൽ തന്നെയുള്ള ആളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലായിരുന്നു പൊലിസ്. പ്രാഥമിക മൊഴികളിൽ പൊരുത്തക്കേടുകൾ നിറഞ്ഞതോടെ അമ്മ ശ്രീതുവിനെയും അച്ഛൻ ശ്രീജിതിനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തു.
പിന്നീട് വേവ്വേറേയിരുത്തിയുള്ള ചോദ്യം ചെയ്യലിലും ഇവരുടെ മൊഴിൽ വൈരുദ്ധ്യം കണ്ടെത്തി. പലവട്ടം പൊലിസിനെ വട്ടം കറക്കിയ ശേഷം ഒടുവിൽ അമ്മാവൻ ഹരികുമാർ കുറ്റ സമ്മതിച്ചത്. എന്നാൽ, കുഞ്ഞിനെ കൊന്നുവെന്ന് സമ്മതിക്കുമ്പോളും എന്തിനെന്ന ചോദ്യത്തിന് ഉത്തരം ഉണ്ടായിരുന്നില്ല. അന്വേഷിച്ച് കണ്ട് പിടിക്കാൻ പൊലിസിനെ വെല്ലുവിളിക്കുകയായിരുന്നു ഹരികുമാർ ചെയ്തത്. അമ്മ ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിലെ വാട്സാപ്പ് ചാറ്റടക്കം പൊലിസ് ശേഖരിച്ചിട്ടുണ്ട്.
ശ്രീതുവും ഭർത്താവ് ശ്രീജിത്തും ഏറെ നാളെയായി അകന്നു കഴിയാണ്. ഇവർക്ക് എട്ട് വയസ്സുള്ള മകൾ കൂടിയുണ്ട്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. കൂടാതെ, കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുമുണ്ടായിരുന്നു. ഇതിൻറെ പേരിൽ കുടുംബത്തിൽ തർക്കങ്ങളുണ്ടായിരുന്നു. ഹരികുമാറിൻറെ മുറിയിലെ കട്ടിൽ കത്തിയ നിലയിലായിരുന്നു. വീട്ടിൽ കുരുക്കിട്ട നിലയിൽ കയറുകളും കണ്ടെത്തിയിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നോ എന്ന് സംശയിച്ചിരുന്നെങ്കിലും അത് പൊലിസ് തള്ളി. കുഞ്ഞിനെ അമ്മയുടെ കുടുംബവീട്ടിൽ സംസ്കരിച്ചു. അച്ഛൻ ശ്രീജിത്തിനെയും അമ്മ ശ്രീകലയെയും അമ്മൂമ്മയെയും സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ പൊലിസ് എത്തിച്ചിരുന്നു. എന്തിനായിരുന്നു കുഞ്ഞു ദേവേന്ദുവിന്റെ ജീവനെടുത്ത ക്രൂരതയെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പൊലിസും നാടും.
കുട്ടിയെ കാണാതാകുന്നതിനു മുൻപ് ഇന്നലെ ഈ വീട്ടിൽ തീപിടിത്തം ഉണ്ടായെന്നും മൊഴിയുണ്ട്. കൂടാതെ ഇതേ വീട്ടിൽ നിന്നും 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം രണ്ട് ദിവസം മുൻപ് പരാതിയും നൽകിയിരുന്നു. പിന്നീട് പരാതി പിൻവലിച്ചിരുന്നു. ഈ പരാതി വ്യാജമാണെന്നാണ് സൂചന.
"Two-Year-Old's Brutal Murder: Accused Remanded for 14 Days, No Lawyer Appears in Court"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."