HOME
DETAILS

കുവൈത്തിലെ പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാനുള്ള മിനിമം വേതന നിയന്ത്രണങ്ങള്‍ ഒഴിവാക്കി

  
January 31 2025 | 10:01 AM

Good news for expatriates in Kuwait Minimum wage restrictions for opening bank accounts have been waived

കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാനുള്ള മിനിമം വേതന മാനദണ്ഡങ്ങള്‍
ഒഴിവാക്കിയതായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഇതോടെ ചെറിയ ശമ്പളമുള്ള പ്രവാസികള്‍ക്കും ഇനിമുതല്‍ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കഴിയും. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നല്‍കിയതായി സെന്‍ട്രല്‍ ബാങ്ക് വിശദീകരിച്ചു.

മുന്‍പ് രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങണമെങ്കില്‍ നിശ്ചിത ശമ്പളം ആവശ്യമായിരുന്നു. ഇതോടെ, ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള കുറഞ്ഞ വരുമാനമുള്ളവര്‍ പണമിടപാടുകള്‍ നടത്തുന്നതിനായി അനൗപചാരിക സംവിധാനങ്ങള്‍ ആയിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്. ഇത് ഒഴിവാക്കാനാണ് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ മിനിമം വേതനം ആവശ്യമാണെന്ന മാനദണ്ഡം മരവിപ്പിച്ചുകൊണ്ട് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഉത്തരവ് പുറത്തിറക്കിയത്.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കുറഞ്ഞ വരുമാനമുള്ള എല്ലാ താമസക്കാര്‍ക്കും ഇനി ശമ്പള നിയന്ത്രണങ്ങള്‍ കൂടാതെ രാജ്യത്തെ ബാങ്കിങ് സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയും. ഇതോടെ എല്ലാവര്‍ക്കും സേവിങ്‌സ് അക്കൗണ്ട്, ലോണുകള്‍, സ്വദേശത്തേക്ക് പണമയക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് അര്‍ഹതയുണ്ടാകും. കുവൈത്തിലെ മറ്റു താമസക്കാര്‍ക്ക് ലഭിക്കുന്ന അതേ ബാങ്കിങ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് കൂടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

Good news for expatriates in Kuwait; Minimum wage restrictions for opening bank accounts have been waived


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെ കതിന നിറയ്ക്കുമ്പോൾ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

Kerala
  •  17 hours ago
No Image

തിരഞ്ഞെടുപ്പ് ചട്ടലംഘനം, പൊലിസിൻ്റെ ജോലി തടസ്സപ്പെടുത്തൽ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്തു 

National
  •  17 hours ago
No Image

പരിശോധന ശക്തമാക്കി യുഎഇ, ഒരു മാസത്തിനിടെ പിടിയിലായത് 6000 പേർ; പിടിക്കപ്പെടുന്നവർക്ക് കടുത്ത പിഴയും ആജീവനാന്ത പ്രവേശന വിലക്കും

uae
  •  17 hours ago
No Image

നാഷണൽ ക്രിയേറ്റിവിറ്റി ഒളിമ്പ്യാഡിന് റിയാദിൽ തുടക്കം 

Saudi-arabia
  •  18 hours ago
No Image

ഇംഗ്ലണ്ടിന്റെ അന്തകൻ ഇന്ത്യൻ ഏകദിന ടീമിലും; നെഞ്ചിടിപ്പോടെ ബട്ലറും സംഘവും

Cricket
  •  18 hours ago
No Image

എക്‌സ്‌ക്ലൂസീവ് ബിസിനസ് ക്ലാസ് ഓഫറുകൾ; വാർഷിക പ്രീമിയം സെയിൽ ആരംഭിച്ച് എത്തിഹാദ് എയർവേയ്‌സ്

uae
  •  18 hours ago
No Image

ലക്ഷ്യം കാർബൺ ബഹിർ​ഗമനം കുറക്കൽ; ഷാർജയുടെ നിരത്തുകൾ ഇനി ഹൈബ്രിഡ് ടാക്സികൾ ഭരിക്കും

uae
  •  19 hours ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാരാണെന്ന് തുറന്ന് പറഞ്ഞ് റൊണാൾഡോ

Football
  •  19 hours ago
No Image

തൃശൂരില്‍ വിരണ്ടോടിയ ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

Kerala
  •  19 hours ago
No Image

യുഎഇയിലെ ജനനനിരക്കില്‍ വന്‍ ഇടിവ്; വരും ദശകങ്ങളില്‍ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുമെന്ന് യുഎന്‍

uae
  •  19 hours ago