കിവി പഴം നമുക്ക് ഇനി വീട്ടിലും എളുപ്പത്തില്‍ വളര്‍ത്താം
കെന്‍സ് റെഡ് എന്ന കിവി പഴം രുചി മാത്രമുള്ള പഴമല്ല, ആകര്‍ഷണതയുള്ള പഴവുമാണ്. നിങ്ങള്‍ക്ക് ഈ ചെടി വിത്തിട്ടോ അല്ലെങ്കില്‍ കമ്പ് മുറിച്ചോ നടാവുന്നതാണ്. ഏകദേശം 3 മുതല്‍ ചിലപ്പോള്‍ 5 വര്‍ഷം വരെയെടുക്കും ഒരു കിവി ചെടി വളര്‍ന്നു കായ്ക്കള്‍ ഉല്‍പാദിപ്പിക്കാന്‍. അതുകൊണ്ട് തന്നെ നല്ല ക്ഷമയും വേണം.
തൊട്ടടുത്തുള്ള നഴ്‌സറിയില്‍ നിന്നോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ നിങ്ങള്‍ക്ക് വിത്തുകള്‍ വാങ്ങാം. അല്ലെങ്കില്‍ കമ്പ് വെട്ടിയെടുത്തും നടാവുന്നതാണ്. ഏതാണെങ്കിലും ഇത് കായ്ക്കണമെങ്കില്‍ ആണും പെണ്ണും ചെടികള്‍ നടണം. എന്നാലേ കായ്ക്കുകയുള്ളൂ. സ്വയം പരാഗണം നടത്തുന്ന ഇനം ലഭിക്കുമെങ്കില്‍ അതുമാവാം.
വലിയൊരു കണ്ടെയ്‌നറില്‍ ഇതു നടാവുന്നതാണ്. ഡ്രെയിനേജിനായി ധാരാളം ദ്വാരങ്ങളും ഇടുക. 12- 14 ഇഞ്ച് വലുപ്പമുള്ള കണ്ടെയ്‌നറുകളാണ് നടാന്‍ വേണ്ടത്. കൂറെ കഴിയുമ്പോള്‍ അല്ലെങ്കില്‍ ചെടി കണ്ടെയ്‌നറിനേക്കാള്‍ വളര്‍ന്നതായി നിങ്ങള്‍ക്ക് തോന്നുമ്പോള്‍ അതിലും വലിയ എന്തിലേക്കെങ്കിലും മാറ്റുക. അപ്പോള്‍ വേര് കേടുവരാതെ നോക്കാന്‍ ശ്രദ്ധിക്കുക. കിവി മരം 25-30 അടി ഉയരത്തില്‍ വളരുകയും ഭാരമുള്ള ചെടിയുമായതിനാല്‍ തന്നെ നല്ല ഉറപ്പുള്ള ചട്ടി തന്നെ വേണം.
വളര്‍ച്ച
ചെടിയുടെ ശരിയായ വളര്‍ച്ചയ്ക്ക് മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വെള്ളം കെട്ടിക്കിടക്കാനും പാടില്ല. അങ്ങനെവരുമ്പോള്‍ വേരുകള്‍ ചീഞ്ഞു പോവും.
വളം
നട്ടു നനച്ചാല്‍ കിവികള്‍ നന്നായി വളരും. പതിവായി വളപ്രയോഗം ആവശ്യമാണ്. നേര്‍ത്ത വേരുകളായാതിനാല്‍ തന്നെ അമിതമായി രാസവളങ്ങള്‍ ഉപയോഗിക്കരുത്.
വിളവെടുപ്പ്
മൂന്നുവര്‍ഷം കൊണ്ട് കിവികള്‍ കായ്ക്കുന്നതാണ്. ചില ആര്‍ട്ടിക് പോലെയുള്ള മരങ്ങളുമുണ്ട്. കിവികള്‍ക്ക് ഏകദേശം 50 വര്‍ഷം വരെ പഴങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള കഴിവുണ്ട്. പഴങ്ങള്‍ സോഫ്റ്റായാല്‍ പറിച്ചെടുക്കാവുന്നതാണ്. നല്ല രുചിയുള്ള പഴം ഫ്രിഡ്ജില്‍ വച്ചാല്‍ ഒരു മാസത്തില്‍ കൂടുതല്‍ ഇരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."