ബംഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കി അമേരിക്ക
വാഷിങ്ടണ്‍: മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് അമേരിക്ക.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യു എസ് എ ഐ ഡി) കീഴിലുള്ള കരാറുകളും ഗ്രാന്റുകളും ഉള്‍പ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപിന്റെ നീക്കം.
ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ യുഎസില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാതാകുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണ് അമേരിക്കന്‍ നടപടി. അമേരിക്കന്‍ സഹായം നിലച്ചതോടെ ധാരാളം വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി സ്ഥിതിയിലാണ് രാജ്യമിപ്പോള്‍.
ഉക്രൈനടക്കം ചില രാജ്യങ്ങള്‍ക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍ക്ക് റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റുരാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന സഹായ പദ്ധതികളും വികസന പദ്ധതികളും നിര്‍ത്തിവയ്ക്കാനും തീരുമാനമായിരുന്നു.
റഷ്യന്‍ അധിനിവേശത്തെ തടയാന്‍ ശ്രമിക്കുന്ന ഉക്രൈനിന്റെ പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതാണ് യുഎസിന്റെ തീരുമാനം. റഷ്യ ഉക്രൈന്‍ യുദ്ധം തുടര്‍ന്നുപോകുന്നതിന് കാരണക്കാരന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയാണെന്ന് ട്രംപ് അടുത്തിടെ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."