റേഷൻ സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക്; പരീക്ഷണാടിസ്ഥാനത്തിൽ മാർച്ചിൽ നടപ്പാക്കാൻ നീക്കം - ആദ്യഘട്ടം 14 താലൂക്കുകളിൽ
നിലമ്പൂർ: പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കുപകരം സബ്‌സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന ഡയരക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ രീതി നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. മാർച്ചോടെ ഇത് നടപ്പാക്കാനാണ് പൊതുവിതരണവകുപ്പ് ശ്രമിക്കുന്നത്. അരിയടക്കമുള്ള റേഷൻ സാധനങ്ങൾക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതാണ് രീതി. കേന്ദ്ര പൊതുവിതരണ മാർഗനിർദേശപ്രകാരമാണ് നടപടി. പിന്നോക്കവിഭാഗം കാർഡുകളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താനാണ് നീക്കം.
സംസ്ഥാനത്തെ 14 താലൂക്കുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. നിലമ്പൂർ, മണ്ണാർക്കാട്, കോഴഞ്ചേരി, ചാലക്കുടി, മാനന്തവാടി, കുട്ടനാട്, കോതമംഗലം, ദേവികുളം, ഇരിട്ടി, മഞ്ചേശ്വരം, പത്തനാപുരം, കാഞ്ഞിരപ്പള്ളി, താമരശ്ശേരി, നെടുമങ്ങാട് താലൂക്കുകളാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. എന്നാൽ ഇത് സംസ്ഥാനത്തെ റേഷൻസമ്പ്രദായത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി റേഷൻവ്യാപാരി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."