HOME
DETAILS
MAL
കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു
Web Desk
January 18 2025 | 11:01 AM
മലപ്പുറം: മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എയുമായിരുന്ന കെ മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ എംഎല്‍എ ആയിട്ടുണ്ട്.
ഹസന്‍-പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന് വള്ളുവമ്പ്രത്താണ് മുഹമ്മദുണ്ണി ഹാജി ജനിച്ചത്. ഭാര്യ ആയിശ. നാല് മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."