HOME
DETAILS

മദ്യോൽപാദന കമ്പനിക്ക് അനുമതി; കഞ്ചിക്കോട് മറ്റൊരു പ്ലാച്ചിമടയാകും

  
വി.എം ഷണ്‍മുഖദാസ് 
January 19 2025 | 03:01 AM

Liquor Company Permit  Kanjikode will be another Plachimada

പാലക്കാട്: മദ്യോൽപാദന കമ്പനിക്ക് സർക്കാർ അനുമതി നൽകിയതോടെ കഞ്ചിക്കോട് മറ്റൊരു പ്ലാച്ചിമടയായി മാറും. മദ്യോൽപാദനത്തിന്  ദിവസവും രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം വേണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. 
ഇത്രയും വെള്ളമെടുത്താൽ ഭൂഗര്‍ഭജലത്തിന്റെ അളവിൽ വൻ കുറവുവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  പ്ലാച്ചിമടയിൽ കൊക്കക്കോള, പുതുശേരിയിൽ പെപ്‌സി കമ്പനികള്‍ പ്രവര്‍ത്തിച്ചതിലൂടെ പാലക്കാട് ജില്ലയിലെ ഭൂഗര്‍ഭജലത്തില്‍ വലിയ കുറവുണ്ടായതായാണ് പഠനങ്ങള്‍ പറയുന്നത്.

കേന്ദ്ര ഭൂജലബോര്‍ഡിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഭൂഗര്‍ഭ ജലത്തിന്റെ കുറവില്‍ അഞ്ചാംസ്ഥാനത്താണ് പാലക്കാട് ജില്ല. ജില്ലയിൽ 62,186.79 ഹെക്ടര്‍ മീറ്റർ ഭൂഗർഭ ജലമാണുള്ളത് (59.75 ശതമാനം).  സംസ്ഥാനത്ത് ഏറ്റവുമധികം ജലശോഷണമുള്ള പ്രദേശം മലമ്പുഴ ബ്ലോക്കിലാണ്. കഞ്ചിക്കോട് പ്രദേശം സ്ഥിതിചെയ്യുന്നത് മലമ്പുഴ ബ്ലോക്കിലാണ്. പെപ്‌സിയുടെ അമിത ജലചൂഷണം മൂലം കഞ്ചിക്കോടിന്റെ കിഴക്കന്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇതിനെതിരേ ജനങ്ങള്‍ സമരത്തിലാണ്.

 തൊഴിലാളി സമരത്തിന്റെ പേരിലാണ് കമ്പനി പൂട്ടിയത്. സര്‍ക്കാർ കണക്കില്‍ കേരളത്തില്‍ ഏറ്റവുമധികം ഭൂഗര്‍ഭജല ചൂഷണം നടക്കുന്നത് പുതുശേരി ഗ്രാമപഞ്ചായത്തിലാണ്. മദ്യം ഉൽപാദിപ്പിക്കുന്ന കമ്പനി പ്രവർത്തനമാരംഭിച്ചാൽ പുതുശേരി, മരുതറോഡ് പഞ്ചായത്തുകളിൽ ജലക്ഷാമം അതിരൂക്ഷമാവും. ഇപ്പോള്‍ തന്നെ ഇവിടെ കുടുവെള്ള ക്ഷാമമുണ്ട്. മൃതദേഹം കുളിപ്പിക്കാന്‍ വെള്ളം വിലകൊടുത്ത് വാങ്ങിയ സംഭവം നേരത്തെ പുതുശേരി പഞ്ചായത്തിലുണ്ടായിട്ടുണ്ട്.

കഞ്ചിക്കോട്  മേഖലയിലെ 102 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായി വാട്ടര്‍ അതോറിറ്റി വെള്ളം നല്‍കുന്നുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. കുപ്പിവെള്ള കമ്പനികള്‍ക്കും യു.ബി എന്ന ബിയര്‍ കമ്പനിയ്ക്കും അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം നല്‍കുന്നു. ആര്യവൈദ്യശാലയ്ക്ക് 44,000 ലിറ്റര്‍ വെള്ളവും നല്‍കുന്നു. ഇത്തരത്തില്‍ വാട്ടര്‍ അതോറിറ്റി കമ്പനികള്‍ക്ക് നല്‍കുന്ന വെള്ളത്തിന് തുച്ഛമായ വിലയാണ് ഈടാക്കുന്നത്. 

സംസ്ഥാനത്ത് ഓരോവര്‍ഷവും മഴയിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും സംഭരിക്കപ്പെടുന്ന ഭൂജലത്തിന്റെ അളവ് 5,52,727.78 ഹെക്ടര്‍ മീറ്ററാണ്. 10,000 ക്യുബിക് മീറ്ററാണ് ഒരു ഹെക്ടര്‍ മീറ്റര്‍. ജലസേചന, ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്കായി 2,73,046.75 ഹെക്ടര്‍ മീറ്റര്‍ ജലം ഉപയോഗിക്കുന്നതായാണ് കണക്ക്. ഭാവി ആവശ്യത്തിനായി സൂക്ഷിക്കുന്നത് 2,01,680.07 ഹെക്ടര്‍ മീറ്റര്‍ ഭൂജലമാണെന്നും പഠനത്തില്‍ പറയുന്നു.

മണ്‍സൂണ്‍ മഴയിലൂടെ 4,09,062.4 ഹെക്ടര്‍ മീറ്റര്‍ ജലം ഭൂമിയിലേക്കിറങ്ങുന്നുണ്ട്. ഇതര സ്രോതസുകളിലൂടെ 13,908.45 ഹെക്ടര്‍ മീറ്റര്‍ ജലവും ലഭിക്കുന്നു. മണ്‍സൂണിതര നാളുകളില്‍ 44,430.15 ഹെക്ടര്‍ മീറ്റര്‍ ജലം മഴയിലൂടെയും 85,326.78 ഹെക്ടര്‍ മീറ്റര്‍ ഇതര സ്രോതസുകളിലൂടെയും ഭൂഗര്‍ഭത്തില്‍ നിറയ്ക്കപ്പെടുന്നു. അശാസ്ത്രീയവും മുന്‍കരുതലില്ലാതെയുമുള്ള ജലവിനിയോഗവും മഴക്കുറവും കാരണം സംസ്ഥാനത്തെ ജലസ്രോതസുകള്‍ വറ്റിവരളുകയാണ്. ഭൂഗര്‍ഭജലത്തിന്റെ അളവിൽ വൻ കുറവാണ് ഒാരോ വർഷവും രേഖപ്പെടുത്തുന്നത്. സംസ്ഥാനം കടുത്ത കുടിവെള്ളക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു 

Kerala
  •  4 hours ago
No Image

യുഎഇ; ഗോള്‍ഡന്‍ വിസാ അപേക്ഷകള്‍ നിരസിക്കുന്നതിനുള്ള പതിമൂന്നു കാരണങ്ങള്‍; ഇത്രയും കാര്യങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കും ലഭിക്കും ഗോള്‍ഡന്‍ വിസ

uae
  •  4 hours ago
No Image

സേന പിന്മാറിത്തുടങ്ങി; ഗസ്സക്കാര്‍ മടങ്ങാനൊരുങ്ങുന്നു തകര്‍ത്തെറിഞ്ഞ ജീവിതത്തിന്റെ ശേഷിപ്പുകളിലേക്ക് 

International
  •  4 hours ago
No Image

ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

International
  •  5 hours ago
No Image

യുഎഇ; നിങ്ങള്‍ അബൂദബിയിലാണോ? കെട്ടിട നിര്‍മ്മാണ ശബ്ദം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? എങ്കില്‍  പരാതി നല്‍കാം | Abu Dhabi construction noise complaint

uae
  •  5 hours ago
No Image

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം പ്രകടിപ്പിച്ച് പൊലിസ്

National
  •  5 hours ago
No Image

തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ടീം; സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍

Cricket
  •  5 hours ago
No Image

മഴയ്ക്ക് സാധ്യത

Weather
  •  5 hours ago
No Image

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇസ്‌റാഈലിനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് ഹൂതികള്‍

International
  •  6 hours ago
No Image

ദേശീയ ഗെയിംസ് ഫുട്‌ബോളിൽ കപ്പടിക്കാൻ കേരള യുവത്വം

Kerala
  •  6 hours ago