2030ല്‍ രണ്ടു റമദാന്‍; എങ്ങനെയാണന്നല്ലേ?
റമദാന്‍ മാസത്തോളം സ്‌പെഷ്യലായ മാറ്റൊരു കാലവും വിശ്വാസികള്‍ക്കില്ല. ഓരോ വര്‍ഷവും വിരുന്നെത്തുന്ന റമദാനിനെ സ്വീകരിക്കാന്‍ വിശ്വാസികളുടെ ഹൃദയം ആനന്ദം കൊണ്ട് പുളകിതമാകും.
2030ല്‍ ഒരു അപൂര്‍വ ആകാശ സംഭവം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. 2030ല്‍ രണ്ട് റമദാന്‍ ഉണ്ടാകുമെന്നതാണ് ഈ അപൂര്‍വത. അതെ, കാര്യം സത്യമാണ്. ഒരേ വര്‍ഷം തന്നെ രണ്ടു റമദാന്‍ സ്വീകരിക്കുന്നതിലൂടെ ആത്മീയ വളര്‍ച്ചയ്ക്കുള്ള അവസരം ഇരട്ടിയാക്കാമെന്ന അസുലഭ മുഹൂര്‍ത്തമാണ് വിശ്വാസികള്‍ക്കു മുന്നിലുള്ളത്.
ചന്ദ്രന്റെ അയനം അടിസ്ഥാനമാക്കിയുള്ള ചാന്ദ്ര കലണ്ടര്‍(ഹിജ്‌റ കലണ്ടര്‍) അടിസ്ഥാനമാക്കിയാണ് ഇസ്ലാമികലോകം മാസങ്ങള്‍ ഗണിക്കുന്നത്. ചന്ദ്ര കലണ്ടര്‍ ഏകദേശം 10 മുതല്‍ 12 ദിവസം വരെ കുറവാണ്. അതിനാല്‍, എല്ലാ വര്‍ഷവും റമദാന്‍ ഏകദേശം 10 ദിവസം മുമ്പാണ് മാറുന്നത്. എല്ലാ വര്‍ഷവും ഒരേ തീയതിയില്‍ റമദാന്‍ വരില്ല എന്നാണ് ഇതിനര്‍ത്ഥം.
പിന്നെ എന്തുകൊണ്ട് രണ്ട് റമദാന്‍?
എല്ലാ വര്‍ഷവും റമദാന്റെ തീയതികള്‍ മാറുന്നു. ഹിജ്‌റ കലണ്ടറില്‍ 354 അല്ലെങ്കില്‍ 355 ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. റമദാന്‍ ഏകദേശം 29/30 ദിവസം നീണ്ടുനില്‍ക്കുന്നതിനാല്‍, അത് വര്‍ഷാവര്‍ഷം മാറിമാറിവരുന്നു.
2030ല്‍ ചന്ദ്രന്റെ അയനം കാരണമായി റമദാന്‍ ജനുവരി 4 ന് ആരംഭിച്ച് ഫെബ്രുവരി 2 ന് അവസാനിക്കും. പിന്നീട് 2030 ഡിസംബര്‍ 26 ന് വീണ്ടും റമാദാന്‍ ആരംഭിക്കും.
അതായത് 2030ല്‍ നിങ്ങള്‍ക്ക് രണ്ടു റമദാന്‍ ലഭിക്കും. 1997ലാണ് അവസാനമായി ഒരു വര്‍ഷം രണ്ട് റമദാന്‍ ഉണ്ടായത്. 1997ല്‍ ജനുവരിയിലും ഡിസംബറിലും റമദാന്‍ ഉണ്ടായി. 2030 നു ശേഷം 2063ല്‍ വീണ്ടും ഈ അപൂര്‍വ്വത നടക്കുമെന്നാണ് കരുതപ്പെടുന്നത്.
Two Ramadans in 2030; How is that?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."