HOME
DETAILS

സഊദി കസ്റ്റംസ് ഒരാഴ്ചയ്ക്കുള്ളില്‍ രജിസ്റ്റര്‍ചെയ്തത് 2,124 കള്ളക്കടത്ത് കേസുകള്‍, റെസിഡന്‍സി നിയമം ലംഘിച്ചതിന് 13,562 പേര്‍ അറസ്റ്റില്‍ 

  
January 19 2025 | 03:01 AM

Saudi customs tackle 2124 smuggling cases in single week

റിയാദ്: സഊദി അറേബ്യയിലുടനീളമുള്ള കര, വ്യോമ, കടല്‍ തുറമുഖങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ രജിസ്റ്റര്‍ചെയ്തത് 2,124 കള്ളക്കടത്ത് കേസുകള്‍. 2,124 നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തതായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.

കള്ളക്കടത്തില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള അതോറിറ്റിയുടെ നീക്കങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിരോധിത വസ്തുക്കളുമായി ബന്ധപ്പെട്ട 350 ലധികം കേസുകളും ഇതിലുള്‍പ്പെടുന്നു. അതില്‍ ഹാഷിഷ്, കൊക്കെയ്ന്‍, ഹെറോയിന്‍, ഷാബു, കാപ്റ്റഗണ്‍ ഗുളികകള്‍ തുടങ്ങിയ മയക്കുമരുന്നുകളും ഉള്‍പ്പെടും. പുകയിലയും അതിന്റെ ഉല്‍പ്പന്നങ്ങള്‍ കടത്താനുള്ള 1,745 ലധികം ശ്രമങ്ങളാണ് കസ്റ്റംസ് തടഞ്ഞത്. പണവുമായി ബന്ധപ്പെട്ട 22 കേസുകളും ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെട്ട മൂന്ന് കേസുകളും ഇക്കാലയളവില്‍ പിടികൂടി.

കള്ളക്കടത്ത് സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ 1910 എന്ന നമ്പറില്‍ വിളിച്ചോ 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 
കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്.


അതേസമയം, താമസ നിയമങ്ങള്‍ ലംഘിച്ചതിന് ആകെ 13,562 പേരെയും അനധികൃത അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 4,853 പേരെയും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് 3,070 പേരെയും അറസ്റ്റ് ചെയ്തതായും സഊദി പൊലിസ് അറിയിച്ചു. 

നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 1,568 പേരില്‍ 50 ശതമാനം എത്യോപ്യക്കാരും 47 ശതമാനം യെമനും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് 64 പേര്‍ കൂടി പിടിയിലായി. നിയമലംഘകരെ കൊണ്ടുപോകുന്നതിലും പാര്‍പ്പിച്ചതിലും പങ്കാളികളായതിന് 16 പേരെയും അറസ്റ്റ് ചെയ്തു. 

നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സൗകര്യമൊരുക്കുന്ന ഗതാഗത സൗകര്യവും താമസ സൗകര്യവും നല്‍കുന്ന ആര്‍ക്കും പരമാവധി 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും വാഹനങ്ങളും സ്വത്തും കണ്ടുകെട്ടലും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


Saudi customs tackle 2,124 smuggling cases in single week

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക സർവകലാശാലയിൽ വൻ ക്രമക്കേട് ; അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് പുറത്ത്

Kerala
  •  7 hours ago
No Image

മദ്യോൽപാദന കമ്പനിക്ക് അനുമതി; കഞ്ചിക്കോട് മറ്റൊരു പ്ലാച്ചിമടയാകും

Kerala
  •  8 hours ago
No Image

കരിപ്പൂരിലെ ഹജ്ജ് നിരക്ക്;  ഉത്തരം കിട്ടാതെ തീർഥാടകർ, കേന്ദ്രത്തിന് കൂട്ടനിവേദനം

Kerala
  •  8 hours ago
No Image

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 hours ago
No Image

ഇനിയും എത്ര കാലം ഇവർ പുറത്തിരിക്കേണ്ടിവരും

Cricket
  •  17 hours ago
No Image

ഇറാൻ; സുപ്രീംകോടതിയിലുണ്ടായ വെടിവെപ്പിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു

International
  •  17 hours ago
No Image

ഫ്രഷറാണോ? നിങ്ങൾക്കിത് സുവർണാവസരം; 32,000ത്തോളം പുതുമുഖങ്ങളെ നിയമിക്കാനൊരുങ്ങി രാജ്യത്തെ രണ്ട് പ്രമുഖ ഐ.ടി കമ്പനികൾ

JobNews
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-18-01-2025

PSC/UPSC
  •  17 hours ago
No Image

കണ്ണൂരില്‍ വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ എങ്ങനെയെല്ലാം അസാധുവാകും; കൂടുതലറിയാം

uae
  •  18 hours ago