ഏഴു പള്ളികളെ അല്‍ നഖ്‌വ എന്നു പുനര്‍നാമകരണം ചെയ്ത് യുഎഇ, എന്തുകൊണ്ടാണെന്നല്ലേ?
ദുബൈ: ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് സകാത്ത് യുഎഇയിലെ ഏഴ് പള്ളികളെ ജനുവരി 17ന്റെ ബഹുമാനാര്‍ത്ഥം 'അല്‍ നഖ്‌വ' (ധീരത) എന്ന് പുനര്‍നാമകരണം ചെയ്തു. എമിറാത്തി ജനതയുടെ ശക്തിയും സഹിഷ്ണുതയും ഐക്യദാര്‍ഢ്യവും ഓര്‍ക്കാന്‍ വേണ്ടായാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സദ്ഗുണമുള്ള ദേശീയ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള യുഎഇയുടെ സമര്‍പ്പണത്തെയാണ് ഈ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നതെന്ന് അതോറിറ്റി ചെയര്‍മാന്‍ ഡോ. ഒമര്‍ ഹബ്തൂര്‍ അല്‍ ദാരെ പറഞ്ഞു.
'ത്യാഗത്തിന്റെ മനോഭാവം ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കാനും ഏത് ഭീഷണിക്കെതിരെയും ഉറച്ചുനില്‍ക്കാനും ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,' അദ്ദേഹം പറഞ്ഞു.
സാമൂഹിക ഐക്യം വളര്‍ത്തുന്നതില്‍ പള്ളികളുടെ നിര്‍ണായക പങ്കിനെക്കുറിച്ച് അല്‍ ദാരെ ഊന്നിപ്പറഞ്ഞു, 'അല്‍ നഖ്വ' എന്ന് പേരിട്ടത് യുഎഇയുടെ മതപരവും സാംസ്‌കാരികവുമായ ജീവിതത്തില്‍ രാജ്യസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതിനു വേണ്ടിയാണ്.
2022 ജനുവരി 17നാണ് ഹൂതികള്‍ മുസഫ ഐസിഎഡി 3 ഏരിയയും അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു നിര്‍മ്മാണ മേഖലയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിക്കുന്നതിന് കാരണമായ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നു.
'ജനുവരി 17 യുഎഇയിലെ ജനങ്ങളുടെ ശക്തിയും സഹിഷ്ണുതയും ഐക്യദാര്‍ഢ്യവും ഓര്‍ക്കുന്ന ദിവസമാണ്,' ഷെയ്ഖ് മുഹമ്മദ് വെള്ളിയാഴ്ച പറഞ്ഞു.
'ഈ മൂല്യങ്ങള്‍ അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും ശാശ്വതമായ സ്രോതസ്സാണ്, അത് ഭാവി തലമുറകള്‍ക്ക് കൈമാറാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ രാഷ്ട്രം എല്ലാ മനുഷ്യരാശിക്കും വേണ്ടിയുള്ള ഐക്യത്തിന്റെയും നന്മയുടെയും ഒരു വിളക്കുമാടമായി എന്നും നിലനില്‍ക്കട്ടെ.' അദ്ദേഹം പറഞ്ഞു.
Why is the UAE renaming seven mosques as Al Naqwa?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."