HOME
DETAILS

ഇനിയും എത്ര കാലം ഇവർ പുറത്തിരിക്കേണ്ടിവരും

  
Ajay Sudha gopal
January 18 2025 | 18:01 PM

How long will they have to be out

ഇന്ത്യൻ ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനെ എറെ പ്രതീഷയോടെ കാത്തിരുന്ന മലയാളി ക്രിക്കറ്റ് ആരാധകരെ എറെ നിരാശയിലാഴ്ത്തുന്ന ടീം പ്രഖ്യാപനമാണ് നടന്നത്. സഞ്ജുവും,കരുൺ നായരും ടീമിൽ ഇടം കിട്ടാതെ പുറത്തായത് എറെ വിമർശനങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്.വിക്കറ്റ് കീപ്പർ ബാറ്റാറായ സഞ്ജവിന് പകരം റിഷഭ് പന്ത് ടീമിൽ ഇടം നേടിയതാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ എറെ ചൊടിപ്പിച്ചിരിക്കുന്നത്.പന്ത് പരിക്കിന് ശേഷം ഒരു അന്തരാഷ്ട്ര എകദിനത്തിൽ പോലും പേഡ് അണിഞ്ഞിട്ടില്ല എന്നതാണ്  ഇതിന് പ്രധാന കാരണമായി ഉയർത്തി കാണിക്കുന്നത്. പന്തിന് ഗവാസ്കർ ട്രോഫി ടെസ്റ്റിൽ ഒന്നോ,രണ്ടോ ഇന്നിം​ഗ്സുകൾക്കപ്പുറം മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചിട്ടില്ല.കൂടാതെ തന്നെ അനാവശ്യ ബാക്ക് ഷോട്ടുകൾക്ക് ശ്രമിച്ച് നിർണായക സമയത്ത് വിക്കറ്റ് വലച്ചെറിയുന്ന പ്രവണതയും പരമ്പരയിൽ എറെ വിമർശന വിധേയമായതാണ്. പന്ത് കരിയറില്‍ ഇതുവരെ കളിച്ച 31 ഏകദിനങ്ങളില്‍ നിന്ന് 33.50 ശരാശരിയില്‍ 871 റണ്‍സാണ് പന്ത് നേടിയത്. അഞ്ച് അര്‍ധസെഞ്ചുറികളും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. സഞ്ജു 16 മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധസെഞ്ചുറികളും സഹിതം 510 റണ്‍സ് നേടിയിട്ടുണ്ട്. 2023 ഡിസംബറില്‍ പാര്‍ളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച അവസാന ഏകദിനത്തിലും താരം സെഞ്ചുറി നേടി. തന്റെ അവസാന അഞ്ച് ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജു മികച്ച ഫോമിലാണ്. എന്നാല്‍ താരത്തെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ നിന്നും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും തഴയുകയായിരുന്നു.

കരുൺ എറ്റവും മികച്ച ഫോമിൽ നിൽക്കുന്ന സമയത്താണ് സെലക്ഷൻ കമിറ്റിയുടെ ഈ തഴയൽ.ഈ അടുത്ത കാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ ഇത്രത്തോളം കൺസിസ്റ്റൻസി പുലർത്തുന്ന മറ്റ് എത് താരത്തെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീ സെലക്ടർമാർക്ക് ചൂണ്ടി കാണിക്കാൻ കഴിയുക.വിജയ് ഹസാരെ ട്രോഫിയില്‍ 8 മത്സരങ്ങളിൽ നിന്ന് 779 റൺസും അഞ്ച് സെഞ്ച്വറികളും ആറ് നോട്ടൗട്ട് പ്രകടനങ്ങളും നടത്തിയ കരുൺ എന്ത്കോണ്ടാണ് തഴയപ്പെട്ടത് എന്ന് ആർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്.അതുപ്പോലെ തന്നെ അന്തരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയശേഷം കരുണ്‍ നായർ ഇത്ര കാലം എന്ത് കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയില്ല എന്ന ചോദ്യവും ഇന്ത്യൻ സെലക്ടർമാർക്കെതിരെ ശക്തമായി ഉയരുകയാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ ഒരു സൈഡിൽ വിമർശിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാർ മറുസൈഡിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും കരുണിനെ പോലുള്ള താരങ്ങൾ‌ക്ക് നേരെ കണ്ണടയ്ക്കുകയാണ്. ഇനിയും എത്ര കാലം  ഇവർ പുറത്തിരിക്കേണ്ടിവരും.മികച്ച പ്രകടനമല്ലാതെ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലേക്ക് എത്തിപ്പെടാനുള്ള വഴിയേതാണ് ഇവർക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം പ്രകടിപ്പിച്ച് പൊലിസ്

National
  •  5 hours ago
No Image

തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ടീം; സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍

Cricket
  •  5 hours ago
No Image

മഴയ്ക്ക് സാധ്യത

Weather
  •  5 hours ago
No Image

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇസ്‌റാഈലിനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് ഹൂതികള്‍

International
  •  6 hours ago
No Image

ദേശീയ ഗെയിംസ് ഫുട്‌ബോളിൽ കപ്പടിക്കാൻ കേരള യുവത്വം

Kerala
  •  6 hours ago
No Image

സാങ്കേതിക സർവകലാശാലയിൽ വൻ ക്രമക്കേട് ; അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് പുറത്ത്

Kerala
  •  7 hours ago
No Image

സഊദി കസ്റ്റംസ് ഒരാഴ്ചയ്ക്കുള്ളില്‍ രജിസ്റ്റര്‍ചെയ്തത് 2,124 കള്ളക്കടത്ത് കേസുകള്‍, റെസിഡന്‍സി നിയമം ലംഘിച്ചതിന് 13,562 പേര്‍ അറസ്റ്റില്‍ 

Saudi-arabia
  •  7 hours ago
No Image

മദ്യോൽപാദന കമ്പനിക്ക് അനുമതി; കഞ്ചിക്കോട് മറ്റൊരു പ്ലാച്ചിമടയാകും

Kerala
  •  7 hours ago
No Image

കരിപ്പൂരിലെ ഹജ്ജ് നിരക്ക്;  ഉത്തരം കിട്ടാതെ തീർഥാടകർ, കേന്ദ്രത്തിന് കൂട്ടനിവേദനം

Kerala
  •  8 hours ago
No Image

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 hours ago